WORLD
‘കണ്ടത് ട്രെയിലര്‍, സിനിമ ബന്ധം ശക്തിപ്പെടുത്തി’; റഷ്യയിലെ ഇന്ത്യന്‍ സമൂഹത്തോട് പ്രധാനമന്ത്രി മോദി
മോസ്കോ: ആഗോള ക്ഷേമത്തിന് ഊർജം നൽകാൻ ഇന്ത്യയും റഷ്യയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സുഖദുഃഖങ്ങളിലെല്ലാം ഇന്ത്യയോടൊപ്പം നിന്ന സുഹൃത്താണ് റഷ്യ. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന് ഇവിടെ ഒത്തുചേർന്നവരെല്ലാം പുതിയ ഉയരങ്ങൾ നൽകുന്നുവെന്നും റഷ്യയിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യ വിശ്വസ്തനായ കൂട്ടാളിയാണ്. പരസ്പര വിശ്വാസത്തിൻ്റെയും ബഹുമാനത്തിൻ്റെയും ശക്തമായ അടിത്തറയിലാണ് ഈ ബന്ധം കെട്ടിപ്പടുത്തിരിക്കുന്നത്. വിദ്യാർഥികൾ യുദ്ധമേഖലയിൽ കുടുങ്ങിയപ്പോൾ സുരക്ഷിതമായി ഒഴിപ്പിക്കാൻ പുതിൻ സഹായിച്ചു.
Source link