കേരള ബാങ്കിന്റെ കാർഷികവായ്പ മൊത്തം വായ്പയുടെ 30 ശതമാനമാക്കി ഉയർത്തും: മന്ത്രി
തിരുവനന്തപുരം: കേരള ബാങ്ക് ഇക്കൊല്ലം 6,000 കോടി രൂപ അധികമായി വായ്പ നൽകുമെന്നും കാർഷിക വായ്പ മൊത്തം വായ്പയുടെ 30 ശതമാനമാക്കി വർധിപ്പിക്കുമെന്നും മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ പറഞ്ഞു. നിലവിൽ 26.45 ശതമാനമാണു കാർഷിക വായ്പ. ഇക്കൊല്ലം 209 കോടിയെന്ന റിക്കാർഡ് ലാഭത്തിലാണ് ബാങ്ക്. കഴിഞ്ഞ വർഷം 20 കോടിയായിരുന്നു ലാഭം. നബാർഡിന്റെ പരിശോധനയിൽ കണ്ടെത്തിയ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സബ്മിഷന് അദ്ദേഹം മറുപടി നൽകി. കേരള ബാങ്ക് വന്നില്ലായിരുന്നെങ്കിൽ പല ജില്ലാ ബാങ്കുകളും ഇപ്പോൾ ഉണ്ടാകുമായിരുന്നില്ല. റിസർവ് ബാങ്ക് വ്യവസ്ഥകൾക്കു വിധേയമായി പ്രാഥമിക സംഘങ്ങളെ കേരള ബാങ്ക് സഹായിക്കുന്നുണ്ട്. നിഷ്ക്രിയ ആസ്തി 30 ശതമാനത്തിൽനിന്ന് 11.45 ശതമാനമാക്കി. 1.16 ലക്ഷം കോടി രൂപയാണ് ബാങ്കിന്റെ ആകെ ബിസിനസ്. കേരള ബാങ്കിന്റെ റേറ്റിംഗിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ല. നബാർഡ് ഗ്രേഡ് സിയായി കുറച്ചത് 25 ലക്ഷത്തിലേറെയുള്ള വ്യക്തിഗത വായ്പകളെ മാത്രമേ ബാധിക്കൂ. ഇത് 3% മാത്രമേയുള്ളൂ. കാർഷ- ഭവന വായ്പകളെയോ സഹകരണബാങ്കുകളുടെ ഓവർഡ്രാഫ്റ്റിനെയോ ഇതു ബാധിക്കില്ല- മന്ത്രി പറഞ്ഞു. അതേസമയം, സംഘങ്ങളെയും നിക്ഷേപകരെയും രക്ഷിക്കാൻ കേരള ബാങ്കിന് കഴിയുന്നില്ലെന്നും പല സഹകരണ ബാങ്കുകളും അടച്ചുപൂട്ടലിന്റെ വക്കിലാണെന്നും വി.ഡി. സതീശൻ കുറ്റപ്പെടുത്തി. ലാഭത്തിലായിരുന്ന ജില്ലാ ബാങ്കുകളെയാണ് കേരള ബാങ്കിൽ ലയിപ്പിച്ചത്. നൂറുകണക്കിന് കോടിയുടെ നിക്ഷേപം പിൻവലിക്കപ്പെടുന്നു. സഹകരണമേഖല ഗുരുതര പ്രതിസന്ധിയിലാണെന്നും സതീശൻ പറഞ്ഞു.

Source link