WORLD

യുക്രെയ്നിൽ റഷ്യൻ മിസൈൽ ആക്രമണം; 31 പേർ കൊല്ലപ്പെട്ടു


കീ​​​​വ്: യു​​​​ക്രെ​​​​യ്നി​​​​ൽ വി​​​​വി​​​​ധ​​​​യി​​​​ട​​​​ങ്ങ​​​​ളി​​​​ൽ റ​​​​ഷ്യ​​​​ൻ സേ​​​​ന ന​​​​ട​​​​ത്തി​​​​യ മി​​​​സൈ​​​​ലാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 31 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. 154 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ കീ​​​​വി​​​​ലെ കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ആ​​​​ശു​​​​പ​​​​ത്രി​​​​യും ആ​​​​ക്ര​​​​മി​​​​ക്ക​​​​പ്പെ​​​​ട്ടു. നാ​​​​ൽ​​​​പ്പ​​​​തി​​​​ലേ​​​​റെ മി​​​​സൈ​​​​ലു​​​​ക​​​​ളാ​​​​ണ് അ​​​​ഞ്ചു യു​​​​ക്രെ​​​​യ്ൻ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലേ​​​​ക്ക് റ​​​​ഷ്യ​​​​ൻ​​​​സേ​​​​ന തൊ​​​​ടു​​​​ത്ത​​​​ത്. പാ​​​​ർ​​​​പ്പി​​​​ട സ​​​​മു​​​​ച്ച​​​​യ​​​​ങ്ങ​​​​ളി​​​​ലും സ​​​​ർ​​​​ക്കാ​​​​ർ ഓ​​​​ഫീ​​​​സു​​​​ക​​​​ളി​​​​ലും മി​​​​സൈ​​​​ലു​​​​ക​​​​ൾ പ​​​​തി​​​​ച്ചു. 30 മി​​​​സൈ​​​​ലു​​​​ക​​​​ൾ യു​​​​ക്രെ​​​​യ്ൻ വ്യോ​​​​മ​​​​സേ​​​​ന ത​​​​ക​​​​ർ​​​​ത്തു. യു​​​​ക്രെ​​​​യ്ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വോ​​​​ളോ​​​​ഡി​​​​മി​​​​ർ സെ​​​​ല​​​​ൻ​​​​സ്കി​​​​യു​​​​ടെ ജ​​​​ന്മ​​​​ദേ​​​​ശ​​​​മാ​​​​യ ക്രി​​​​വി റി​​​​ഹി​​​​ൽ മി​​​​സൈ​​​​ലാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ 10 പേ​​​​ർ കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. 47 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. കീ​​​​വി​​​​ലെ, കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ആ​​​​ശു​​​​പ​​​​ത്രി​​​​ക്കു നേ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ൽ ഏ​​​ഴു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ‌ ഏ​​​​ഴു കു​​​​ട്ടി​​​​ക​​​​ള​​​​ട​​​​ക്കം 16 പേ​​​​ർ​​​​ക്കു പ​​​​രി​​​​ക്കേ​​​​റ്റു. കീ​​​​വി​​​​ലെ, കു​​​​ട്ടി​​​​ക​​​​ളു​​​​ടെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ ആ​​​​ശു​​​​പ​​​​ത്രി​​​​യാ​​​​ണി​​​​ത്. ആ​​​​ശു​​​​പ​​​​ത്രി​​​​ക്കെ​​​​ട്ടി​​​​ട​​​​ത്തി​​​​നു കാ​​​​ര്യ​​​​മാ​​​​യ നാ​​​​ശ​​​​ന​​​​ഷ്ട​​​​മു​​​​ണ്ടാ​​​​യി. നി​​​​ര​​​​വ​​​​ധി കു​​​​ട്ടി​​​​ക​​​​ളെ കാ​​​​ണാ​​​​താ​​​​യി​​​​ട്ടു​​​​ണ്ട്. ആ​​​​ശു​​​​പ​​​​ത്രി​​​​ക്കു നേ​​​​ർ​​​​ക്കു​​​​ണ്ടാ​​​​യ ആ​​​​ക്ര​​​​മ​​​​ണ​​​​ത്തെ പാ​​​​ശ്ചാ​​​​ത്യ​​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ അ​​​​പ​​​​ല​​​​പി​​​​ച്ചു.


Source link

Related Articles

Back to top button