KERALAMLATEST NEWS
സഹസംവിധായകൻ വാൾട്ടർ ജോസ് നിര്യാതനായി
വാൾട്ടർ ജോസ്
കൊച്ചി: സിനിമാ സഹസംവിധായകൻ എറണാകുളം കതൃക്കടവ് സ്വദേശി വാൾട്ടർ ജോസ് (56) നിര്യാതനായി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം നടത്തി.
സിദ്ദിഖ് -ലാൽ കൂട്ടുകെട്ടിന്റെ ശിഷ്യരിൽ പ്രധാനിയാണ് വാൾട്ടർ ജോസ്. സിദ്ദിഖ് -ലാലിന്റെ ഉൾപ്പെടെ നിരവധി ഹിറ്റ് സിനിമകളുടെ സഹസംവിധായകനായി. ലാൽ ജോസ്, വേണു, കലാധരൻ അടൂർ എന്നീ സംവിധായകർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്.
അവിവാഹിതനായ വാൾട്ടർ ജോസ് പ്രശസ്ത ഹാർമോണിയം കലാകാരൻ ജോസിന്റെ മകനാണ്. സംവിധായകൻ ലാലിന്റെ പിതൃസഹോദര പുത്രൻകൂടിയാണ് ജോസ്. കതൃക്കടവ് സി.ബി.ഐ റോഡിലെ സഹോദരന്റെ വീട്ടിൽ പൊതുദർശനത്തിനുവച്ച ഭൗതീകശരീരത്തിൽ മാക്ട ചെയർമാൻ സിബി മലയിലും സിനിമാപ്രവർത്തകരും അന്ത്യാഞ്ജലി അർപ്പിച്ചു.
Source link