‘അന്യൻ’ ഹിന്ദി റീമേക്ക് ഇനി ചെയ്യുന്നില്ലെന്ന് ശങ്കർ
‘അന്യൻ’ ഹിന്ദി റീമേക്ക് ഇനി ചെയ്യുന്നില്ലെന്ന് ശങ്കർ | Shankar Anniyan
‘അന്യൻ’ ഹിന്ദി റീമേക്ക് ഇനി ചെയ്യുന്നില്ലെന്ന് ശങ്കർ
മനോരമ ലേഖകൻ
Published: July 08 , 2024 04:12 PM IST
1 minute Read
അന്യൻ സിനിമയുടെ ഹിന്ദി റീമേക്ക് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്ന് ശങ്കർ. ആ പ്രോജക്ട് പ്രഖ്യാപിച്ച ശേഷം നിരവധി വമ്പൻ സിനിമകൾ ബോളിവുഡിലും മറ്റും റിലീസ് ചെയ്തെന്നും അക്കാരണം കൊണ്ടാണ് പ്രോജക്ട് താൽക്കാലികമായി നിർത്തിവച്ചതെന്നും സംവിധായകൻ വ്യക്തമാക്കി.
‘‘അന്യൻ, ശിവാജി, നായക് എന്നീ സിനിമകളുടെ രണ്ടാം കാത്തിരുന്ന ഒരുപാട് പ്രേക്ഷകരുണ്ട്. ചിലപ്പോഴൊക്കെ എനിക്കും തോന്നും അങ്ങനെയൊരു തുടർഭാഗം ചെയ്യാമെന്ന്. എന്നാൽ വെറുതെ ഒരാവശ്യവുമില്ലാതെ രണ്ടാം ഭാഗം ചെയ്യരുതെന്നാണ് എനിക്കു പറയാനുള്ളത്. ആ വിഷയം എന്നെ തൃപ്തിപ്പെടുത്തണം. അങ്ങനെ വന്നാൽ തീർച്ചയായും ഞാൻ രണ്ടാം ഭാഗം ചെയ്യും. ഇപ്പോൾ അങ്ങനെയൊരു കഥയും എന്റെ മനസ്സിൽ വന്നിട്ടില്ല.
അന്യൻ ഹിന്ദി റീമേക്ക് ആയി അപരിചിത് ചെയ്യാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. ആ സിനിമ പ്രഖ്യാപിച്ച സമയത്ത് അതിലും വലിയ സിനിമകൾ ബോളിവുഡിലും മറ്റും റിലീസായി. ഇപ്പോൾ നിര്‍മാതാവ് പറയുന്നത് അന്യനേക്കാൾ വലിയ സിനിമ ചെയ്യാനാണ്. അതുകൊണ്ട് ആ സിനിമ ഹോള്‍ഡ് ചെയ്ത് വച്ചിരിക്കുകയാണ്.
ഗെയിം ചെയ്ഞ്ചറിനും ഇന്ത്യൻ 2വിനും ശേഷം വേണം ഇനി ആ സിനിമയിൽ എന്താണ് മാറ്റം വരുത്തേണ്ടതെന്ന് ആലോചിക്കാൻ. അത് അന്യൻ സിനിമയ്ക്കും മുകളിൽ നിൽക്കുന്ന ചിത്രമാകും.’’–ശങ്കറിന്റെ വാക്കുകൾ.
2021ലാണ് രൺവീര്‍ സിങിനെ നായനാക്കി അപരിചിത് എന്ന പേരിൽ അന്യൻ റീമേക്ക് ചെയ്യാൻ ശങ്കർ തീരുമാനിക്കുന്നത്. പെൻ സ്റ്റുഡിയോസ് ആണ് സിനിമയുടെ നിര്‍മാണം ഏറ്റെടുത്തിരിക്കുന്നത്.
English Summary:
Anniyan Hindi Remake on Hold
7rmhshc601rd4u1rlqhkve1umi-list 4ttml76h13jke2oen8g5i91g4p mo-entertainment-common-kollywoodnews mo-entertainment-movie-sshankar f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-ranveersingh mo-entertainment-common-bollywoodnews
Source link