KERALAMLATEST NEWS
തിരുവനന്തപുരത്ത് ബോംബേറ്; രണ്ടുപേർക്ക് പരിക്ക്, ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെന്ന് സൂചന
തിരുവനന്തപുരം: തുമ്പ നെഹ്‌റു ജംഗ്ഷനിൽ നാലംഗ സംഘം ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രണ്ടു ബെെക്കുകളിലായി എത്തിയ നാലംഗസംഘം നാടൻ ബോംബെറിയുകയായിരുന്നു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. തുമ്പ നെഹ്‌റു ജംഗ്ഷൻ സ്വദേശികളായ അഖിൽ, വിവേക് എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ 11.45നായിരുന്നു സംഭവം. തുമ്പ പൊലീസ് സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ രണ്ടുപേരും ക്രിമിനൽ കേസുകളിൽ പ്രതികളാണ്. ഇതിൽ അഖിൽ കാപ്പ കേസ് ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ബോംബേറിന് കാരണമെന്നാണ് സംശയിക്കുന്നത്. ബോംബെറിഞ്ഞ പ്രതികൾക്കായി തെരച്ചിൽ ആരംഭിച്ചു.
Source link