KERALAMLATEST NEWS

ഇന്ത്യൻ 2വിന്റെ പോസ്റ്ററിൽ ദേശീയപതാക ദുരുപയോഗം ചെയ്തു; പരാതിയുമായി മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ

കോട്ടയം: കമൽഹാസൻ നായകനാകുന്ന ‘ഇന്ത്യൻ 2: സീറോ ടോളറൻസ്’ എന്ന സിനിമയുടെ പോസ്റ്ററിൽ ദേശീയപതാക ദുരുപയോഗം ചെയ്തെന്ന് പരാതി. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഇതുസംബന്ധിച്ച് മുഖ്യമന്ത്രി, ഡിജിപി, ഫിലിം സർട്ടിഫിക്കേഷൻ ബോർഡ് റീജണൽ ഓഫീസർ എന്നിവർക്ക് പരാതി നൽകി.

പരസ്യ ആവശ്യത്തിനായി പതിപ്പിച്ചിരിക്കുന്ന പോസ്റ്ററുകളിൽ പ്രദർശിപ്പിച്ചിരിക്കുന്ന ദേശീയപതാകയിൽ നിർമ്മാണകമ്പനികളുടെ പേരും കമൽഹാസന്റെ ചിത്രവും ചേർത്തിരിക്കുന്നത് അനാദരവാണെന്ന് പരാതിയിൽ പറയുന്നു. വർഷങ്ങൾക്കു മുമ്പ് ‘അന്യൻ’ എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളിൽ ദേശീയപതാക ദുരുപയോഗം ചെയ്തതിനെതിരെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ പരാതിപ്പെട്ടപ്പോൾ നിർമ്മാതാക്കൾ പോസ്റ്റർ പിൻവലിച്ചിരുന്നു. വിക്രം നായകനായെത്തിയ സൂപ്പർഹിറ്റ് സിനിമയാണ് അന്യൻ.

ശങ്കർ ചിത്രം ഇന്ത്യൻ 2വിന്റെ റിലീസ് ജൂലായ് 12നാണ് നിശ്ചയിച്ചിരിക്കുന്നത്. ലൈക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് വിതരണം.

അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം: രവി വർമ്മൻ, ചിത്രസംയോജനം: ശ്രീകർ പ്രസാദ്, ആക്ഷൻ – അൻപറിവ്, പീറ്റർ ഹെയ്ൻ, സ്റ്റണ്ട് സിൽവ, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – ജി കെ എം തമിഴ് കുമരൻ. ഇന്ത്യൻ 2 റിലീസ് ചെയ്ത് ആറുമാസത്തിനുശേഷം ഇന്ത്യൻ 3 റിലീസ് ചെയ്യും. ജനുവരിയിൽ ആണ് ഇന്ത്യൻ 3 യുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.


Source link

Related Articles

Back to top button