KERALAMLATEST NEWS

കൊയിലാണ്ടി കോളേജ് പ്രിൻസിപ്പൽ അറസ്റ്റിലെന്ന് വ്യാജ പ്രചാരണം

കോഴിക്കോട്: എസ്.എഫ്.ഐക്കാരുടെ ആക്രമണത്തിന് വിധേയനായ കൊയിലാണ്ടി ഗുരുദേവ കോളജ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തതായി സോഷ്യൽ മീഡിയയിൽ വ്യാജ പ്രചാരണം. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കനത്ത പൊലീസ് സുരക്ഷയിൽ ഇന്നലെ കോളേജ് തുറന്ന പശ്ചാത്തലത്തിലാണ് വ്യാജ പ്രചാരണം നടക്കുന്നത്. സൈബർസെല്ലിനും കൊയിലാണ്ടി സി.ഐക്കും പരാതി നൽകിയതായി പ്രിൻസിപ്പൽ ഡോ.സുനിൽ ഭാസ്‌കരൻ പറഞ്ഞു. അന്വേഷണം തുടങ്ങിയതായി കൊയിലാണ്ടി സി.ഐ മെൽവിൻ ജോസ് അറിയിച്ചു. രണ്ടു ദിവസമായി പ്രിൻസിപ്പൽ പൊലീസ് സുരക്ഷയിലാണ് കോളേജിൽ വരുന്നതും പോവുന്നതും. അത്തരം ദൃശ്യങ്ങളാവാം പോസ്റ്റിന് പിന്നിലെന്നും സി.ഐ പറഞ്ഞു. കോളേജ് പ്രിൻസിപ്പലിനെ മർദ്ദിച്ച കേസിൽ 15 പേർക്കെതിരെയാണ് കേസ്.

കൊ​യി​ലാ​ണ്ടി​ ​ഗു​രു​ദേവ കോ​ളേ​ജ് ​തു​റ​ന്നു

​പ്രി​ൻ​സി​പ്പ​ലി​നെ​ ​മ​ർ​ദ്ദി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ​ര​ണ്ടു​ദി​വ​സം​ ​അ​ട​ച്ചി​ട്ട​ ​കൊ​യി​ലാ​ണ്ടി​ ​കൊ​ല്ലം​ ​ഗു​രു​ദേ​വ​ ​കോ​ളേ​ജ് ​ഇ​ന്ന​ലെ​ ​തു​റ​ന്നു.​ ​ഹൈ​ക്കോ​ട​തി​ ​നി​ർ​ദ്ദേ​ശ​ത്തെ​ ​തു​ട​ർ​ന്ന് ​ക​ന​ത്ത​ ​പൊ​ലീ​സ് ​സു​ര​ക്ഷ​യൊ​രു​ക്കി​യി​രു​ന്നു.​ ​എ​സ്.​എ​ഫ്.​ഐ​യു​ടെ​ ​ഭീ​ഷ​ണി​ ​ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും​ ​പ്രി​ൻ​സി​പ്പ​ൽ​ ​ഡോ.​ ​സു​നി​ൽ​ ​ഭാ​സ്‌​ക​ര​ൻ​ ​കോ​ളേ​ജി​ലെ​ത്തി.

അ​ദ്ദേ​ഹ​ത്തി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ്റ്റാ​ഫ് ​മീ​റ്റിം​ഗ് ​ചേ​ർ​ന്ന​ ​ശേ​ഷ​മാ​ണ് ​ക്ലാ​സാ​രം​ഭി​ച്ച​ത്.​ ​പ്ര​തി​ഷേ​ധ​ ​പ്ര​ക​ട​ന​ങ്ങ​ളോ​ ​മ​റ്റ് ​പ്ര​ശ്‌​ന​ങ്ങ​ളോ​ ​ഉ​ണ്ടാ​യി​ല്ല.​ ​ഈ​മാ​സം​ ​ഒ​ന്നി​ന് ​എ​സ്.​എ​ഫ്.​ഐ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പ്രി​ൻ​സി​പ്പ​ലി​നെ​ ​ആ​ക്ര​മി​ച്ച​ത്.​ ​തു​ട​ർ​ന്ന് ​അ​ട​ച്ചി​ട്ട​ ​കോ​ളേ​ജ് ​തു​റ​ക്കു​ന്ന​തി​ന് ​ന​ട​പ​ടി​ ​വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പ്രി​ൻ​സി​പ്പ​ലാ​ണ് ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.​ ​തു​ട​ർ​ന്നാ​ണ് ​പൊ​ലീ​സ് ​സം​ര​ക്ഷ​ണം​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്.


Source link

Related Articles

Back to top button