കെസിസിഎന്‍എ കണ്വന്ഷന് ക്നാനായ ഐക്യവേദിയാകണമെന്ന് മാർ മൂലക്കാട്ട്
ബിജു കിഴക്കേക്കൂറ്റ് ടെക്സസ്: ക്നാനായ കാത്തലിക് കോൺഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെസിസിഎന്‍എ) കണ്വന്ഷന് ക്നാനായ ഐക്യവും സാഹോദര്യവും ഊട്ടിയുറപ്പിക്കുന്ന വേദിയാകണമെന്ന് കോട്ടയം ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്. വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ ഏറ്റവും വലിയ സംഘടനയായ കെസിസിഎന്‍എയുടെ 15-ാം കണ്വന്ഷന് സാന്‍ അന്റോണിയോയിലെ ഹെന്റി ബി ഗോണ്‍സാലസ് കണ്വന്ഷന് സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർച്ച്ബിഷപ്. വിശുദ്ധ കുർബാനയോടെയാണ് കൺവൻഷനു തുടക്കംകുറിച്ചത്. മാര്‍ മാത്യു മൂലക്കാട്ടിനൊപ്പം അമേരിക്കയിലെ ക്നാനായ വൈദികരും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തു. കെസിസിഎന്‍എ പ്രസിഡന്റ് ഷാജി എടാട്ട്, എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ് ജിപ്സന് പുരയംപള്ളിൽ, ജനറൽ സെക്രട്ടറി അജീഷ് പോത്തൻ, ജോ. സെക്രട്ടറി ജോബിൻ കക്കാട്ടിൽ, ട്രഷറർ സാമോൻ പള്ളാട്ടുമഠം, കൺവൻഷൻ ചെയർമാൻ ജറിൻ കുര്യൻ പടപ്പമാക്കിൽ, ഡാളസ്-സാൻ അന്റോണിയോ ആർവിപി ഷിന്റോ വള്ളിയോടത്ത്, വെസ്റ്റേൺ റീജൺ ആർവിപി ജോസ് പുത്തൻപുരയിൽ, ഷിക്കാഗോ ആർവിപി സ്റ്റീഫൻ കിഴക്കേക്കൂറ്റ്, ഹൂസ്റ്റൺ ആർവിപി അനൂപ് മ്യാൽക്കരപ്പുറത്ത്, ഡിട്രോയ്റ്റ് ആർവിപി അലക്സ് പുല്ലുകാട്ട്, ന്യൂയോർക്ക് ആര്‍വിപി ജയിംസ് ആലപ്പാട്ട്, അറ്റ്ലാന്റ-മയാമി ആർവിപി ലിസി കാപറമ്പിൽ, കാനഡ ആർവിപി ലൈജു ചേന്നങ്കാട്ട്, നോർത്ത് ഈസ്റ്റ് റീജൺ ആർവിപി ജോബോയ് മണലേൽ, താമ്പ ആർവിപി ജയിംസ് മുകളേൽ, കെസിഡബ്ല്യു എഫ്എൻഎ പ്രസിഡന്റ് പ്രീണ, കെസിവൈഎൽഎൻഎ പ്രസിഡന്റ് രേഷ്മ കരകാട്ടിൽ, കെസിവൈഎൻഎ പ്രസിഡന്റ് ആൽബിൻ പുലിക്കുന്നേൽ, യൂണിറ്റ് പ്രസിഡന്റുമാരായ ഷീജ വടക്കേപറമ്പിൽ, ജയിൻ മാക്കിൽ, സിറിൽ തൈപറമ്പിൽ, ഏബ്രഹാം പെരുമണിശേരിൽ, വിനീത് കടുത്തോടിൽ, ഷിബു പാലകാട്ട്, ഷിജു തണ്ടച്ചേറിൽ, ഫിലിപ്സ് ജോർജ്, ഡൊമിനിക് ചാക്കോണൽ, ഷിബു ഒളിയിൽ, സജി മരിങ്ങാട്ടിൽ, ജോണി ചക്കാലക്കൽ, സിറിൽ തടത്തിൽ, ജോൺ വിലങ്ങാട്ടുശേരിൽ, ജോസ് വെട്ടുപാറപ്പുറത്ത്, ജിത്തു തോമസ്, കിരൺ, സന്തോഷ്, കുര്യൻ ജോസഫ്, തോമസ് മുണ്ടക്കൽ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. ഉദ്ഘാടന ചടങ്ങിനുശേഷം കലാസന്ധ്യ അരങ്ങേറി. തുടർന്ന് സംസ്കാരിക പരിപാടി നടൻ ലാലു അലക്സ് ഉദ്ഘാടനം ചെയ്തു.
Source link