KERALAMLATEST NEWS
സി.ഇ.ടിയിലെ എം.ടെക് കോഴ്സുകൾക്ക് എൻ.ബി.എ അക്രഡിറ്റേഷൻ
തിരുവനന്തപുരം: തിരുവനന്തപുരം കോളജ് ഒഫ് എൻജിനിയറിംഗിലെ (സി.ഇ.ടി) നാല് എം.ടെക് കോഴ്സുകൾക്ക് നാഷണൽ ബോർഡ് ഒഫ് അക്രഡിറ്റേഷന്റെ (എൻ.ബി.എ) അംഗീകാരം ലഭിച്ചു. പവർ സിസ്റ്റംസ് (ഇലക്ട്രിക്കൽ വിഭാഗം), സ്ട്രക്ച്ചറൽ എൻജിനിയറിംഗ് (സിവിൽ വിഭാഗം), മെഷീൻ ഡിസൈൻ (മെക്കാനിക്കൽ വിഭാഗം), സിഗ്‌നൽ പ്രോസസിംഗ് (ഇലക്ട്രോണിക്‌സ് വിഭാഗം) കോഴ്സുകൾക്കാണ് അടുത്ത മൂന്ന് വർഷത്തേക്കുള്ള (2024-2027) അക്രഡിറ്റേഷൻ ലഭിച്ചത്. ഓരോ കോഴ്സിലും 18 സീറ്റുകളാണുള്ളത്. അംഗീകാരം ലഭിച്ചതോടെ വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള അന്താരാഷ്ട്ര നിലവാരത്തിലുള്ള കമ്പനികളിൽ ജോലി ലഭിക്കുന്നതിനും ഉപരിപഠനത്തിനുമുള്ള സാദ്ധ്യത വർദ്ധിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കോളജിലെ എല്ലാ ബി.ടെക് കോഴ്സുകൾക്കും നിലവിൽ ഈ അംഗീകാരം ഉണ്ട്.
Source link