WORLD
യുക്രെയ്ൻ പട്ടണത്തിൽ റഷ്യൻ മുന്നേറ്റം
കീവ്: കിഴക്കൻ യുക്രെയ്നിലെ ചാസിവ്യാർ പട്ടണത്തിൽ റഷ്യൻ സേന മുന്നേറുന്നതായി റിപ്പോർട്ട്. പട്ടണത്തിൽനിന്ന് യുക്രെയ്ൻ സേന പിന്മാറിയെന്നാണ് അറിയിപ്പ്. റഷ്യൻ ആക്രമണത്തിൽ യുക്രെയ്ന്റെ പ്രതിരോധകേന്ദ്രങ്ങൾ തകർന്നു. സൈനികരുടെ ജീവൻ രക്ഷിക്കാനാണ് പിന്മാറ്റമെന്ന് യുക്രെയ്ൻ വൃത്തങ്ങൾ പറഞ്ഞു. ഇതോടെ, കിഴക്കൻ ഡോൺബാസ് മേഖലയിൽ കൂടുതൽ പ്രദേശങ്ങൾ ലക്ഷ്യമിട്ട് റഷ്യ ആക്രമണം കടുപ്പിച്ചേക്കുമെന്ന ആശങ്ക ശക്തമായി. ഖാർകീവ് മേഖലയിലും റഷ്യൻ സേന പരിമിതമായ മുന്നേറ്റം നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Source link