WORLD
വിധിയെഴുതി ബ്രിട്ടീഷ് ജനത; സർവേ ഫലങ്ങളിൽ കിതച്ച് ഋഷി സുനക്, പ്രവചനങ്ങളിൽ ലേബർ പാർട്ടി മുന്നിൽ
ലണ്ടൻ: 14 വർഷത്തിനുശേഷം ബ്രിട്ടനിൽ വീണ്ടും ലേബർ പാർട്ടി അധികാരത്തിൽവരുമെന്ന സൂചന നൽകി ബ്രിട്ടീഷ് പാർലമെന്റിലേക്കുള്ള തിരഞ്ഞെടുപ്പ് വ്യാഴാഴ്ച നടന്നു. വ്യാഴാഴ്ച രാവിലെ ഏഴുമുതൽ രാത്രി പത്തുവരെയായിരുന്നു (ഇന്ത്യൻസമയം വെള്ളിയാഴ്ച രാത്രി 2.30) വോട്ടെടുപ്പ്. ലേബർപാർട്ടിക്കാണ് പ്രവചനങ്ങളിൽ മുൻതൂക്കം. ലേബറുകൾ ജയിച്ചാൽ പാർട്ടിനേതാവ് കെയ്ർ സ്റ്റാർമർ (61) അടുത്ത പ്രധാനമന്ത്രിയാകും. മനുഷ്യാവകാശപ്രവർത്തകനും അഭിഭാഷകനുമാണദ്ദേഹം. കൺസർവേറ്റീവ് പാർട്ടിയുടെ (ടോറി) 14 വർഷത്തെ ഭരണത്തോടുള്ള എതിർവികാരം ഋഷി സുനകിന്റെ തുടർഭരണത്തിന് തടസ്സമാകുമെന്നാണ് വിലയിരുത്തൽ. ശക്തികേന്ദ്രങ്ങളിൽപ്പോലും കൺസർവേറ്റീവ് പാർട്ടി തകർന്നടിയുമെന്നാണ് അഭിപ്രായസർവേഫലങ്ങൾ പറയുന്നത്.
Source link