ജനമൈത്രിയോട് തരിമ്പുമില്ല പൊലീസിന് മൈത്രി
തൃശൂർ : പൊലീസിനെ ജനസൗഹൃദമാക്കാനായി ആരംഭിച്ച ജനമൈത്രി പൊലീസ് സംവിധാനം നിർജീവം. വാർഡ് തലം വരെ നീളേണ്ട പ്രവർത്തനം ചുരുങ്ങിയ സ്ഥലങ്ങളിൽ മാത്രമാണ് നടക്കുന്നത്. 2006ൽ ആരംഭിച്ച പദ്ധതിക്കായി അന്ന് രൂപീകരിച്ച കമ്മിറ്റിയുടെ യോഗം കൊവിഡിന് ശേഷം ചേർന്നിട്ടില്ല. പ്രവർത്തനം വിപുലപ്പെടുത്താൻ ജില്ലാതലത്തിൽ കമ്മിറ്റികൾ രൂപീകരിക്കുമെന്ന പ്രഖ്യാപനം എറണാകുളം, കോട്ടയം ജില്ലകളിൽ മാത്രമായി ഒതുങ്ങി.
നേരത്തേ, വാർഡ് തലങ്ങളിൽ കമ്മിറ്റികൾ രൂപീകരിച്ചായിരുന്നു പ്രവർത്തനം. എസ്.ഐമാർക്ക് സ്റ്റേഷൻ ചാർജുണ്ടായിരുന്നപ്പോൾ ഒരു പരിധി വരെ മുന്നോട്ടു പോയി. വിവിധ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട ബോധവത്കരണ പരിപാടികൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത്. ജനമൈത്രി സംവിധാനം സജീവമായതോടെ ലഹരി വസ്തുക്കളുടെ വില്പന തടയാനും ഇത്തരക്കാരെ പിടി കൂടാനും സാധിച്ചിരുന്നു. ഇപ്പോൾ വാർഡു തല കമ്മിറ്റികൾ പോലും നിലവിലില്ല.
രണ്ടു പേരായി
ചുരുങ്ങി
നേരത്തെ പൊലീസ് സ്റ്റേഷനിലെ ഓരോ പൊലീസുകാർക്ക് ഒരു വില്ലേജെന്ന രീതിയിൽ ജനമൈത്രി ബീറ്റ് നൽകിയിരുന്നു. നിലവിൽ രണ്ട് പേർക്കാണ് ഡ്യൂട്ടി. സ്റ്റേഷനിലെ അംഗസംഖ്യ കുറഞ്ഞതും അമിത ജോലി ഭാരവുമാണ് പ്രശ്നം. ഓരോ സ്‌റ്റേഷൻ പരിധിയിലും എട്ട് മുതൽ പന്ത്രണ്ട് വരെ വില്ലേജുണ്ട്. ഗൃഹസമ്പർക്കം ഉൾപ്പെടെ ജനമൈത്രി പൊലീസിന്റെ പ്രവർത്തനത്തിൽപ്പെടും.
പ്രധാന
ലക്ഷ്യങ്ങൾ
കുറ്റകൃത്യങ്ങൾ തടയൽ, മെച്ചപ്പെട്ട പൊലീസ് -പൊതുജന സൗഹൃദം, ബോധവത്കരണം, സ്‌കൂളുകൾ കേന്ദ്രീകരിച്ചുള്ള സുരക്ഷാ ജാഗ്രത പദ്ധതികൾ, അനധികൃത മദ്യ,
മയക്കുമരുന്നു വില്പന തടയൽ
‘ഫ്‌ളാറ്റുകളിലും മറ്റും താമസിക്കുന്നവർക്ക് ഒരു കാലത്ത് ജനമൈത്രി സംവിധാനം ആശ്വാസകരമായിരുന്നു’.
-ഹഷീം പറക്കാടൻ,
റസിഡന്റ്‌സ് അപ്പെക്‌സ് കൗൺസിൽ
സംസ്ഥാന പ്രസിഡന്റ്.
സംവരണത്തെ അധിക്ഷേപിച്ച് കാർട്ടൂൺ :
ഹോർട്ടിക്കൾച്ചർ കോളേജ് മാഗസിൻ വിവാദത്തിൽ
വിവാദ കാർട്ടൂൺ ഉൾപ്പെടുന്ന ഭാഗം നീക്കം ചെയ്യുമെന്ന് കെ.എസ്.യുതൃശൂർ: മണ്ണുത്തി കാർഷിക കോളേജിനു കീഴിലെ ഹോർട്ടികൾച്ചർ കോളേജിൽ കെ.എസ്.യുവിന്റെ നേതൃത്വത്തിലുള്ള കോളേജ് യൂണിയൻ പുറത്തിറക്കിയ ’നന്നങ്ങാടി’ മാഗസിനിലെ കാർട്ടൂണിനെച്ചൊല്ലി വിവാദം. സംവരണ വിഭാഗത്തിനാണ് എല്ലാ ആനുകൂല്യങ്ങളെന്നും പൊതുവിഭാഗത്തിന് തീരെക്കുറവാണ് കിട്ടുന്നതെന്നുമുള്ള ആശയമാണ് കാർട്ടൂണിൽ.
നിധിവേട്ടയുടെ ആരംഭം എന്ന ആശയത്തെ മുൻനിറുത്തി ഒരുക്കിയ മാഗസിന്റെ 57ാം പേജിലെ കാർട്ടൂൺ പിൻവലിച്ച് മാപ്പ് പറയണമെന്ന് എസ്.എഫ്.ഐ ആവശ്യപ്പെട്ടു. പുരോഗമന സമൂഹത്തിന് യോജിക്കാത്തതും വെറുപ്പിന്റെ ഭാഷ സംസാരിക്കുന്നതുമാണ് കാർട്ടൂണെന്ന് എസ്.എഫ്.ഐ ജില്ലാസെക്രട്ടറി ജിഷ്ണു സത്യൻ, പ്രസിഡന്റ് ആർ.വിഷ്ണു എന്നിവർ പറഞ്ഞു. അതേസമയം വിവാദ കാർട്ടൂൺ ഉൾപ്പെടുന്ന ഭാഗം നീക്കം ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ അറിയിച്ചു. സംഭവത്തെക്കുറിച്ച് യൂണിറ്റ് കമ്മിറ്റിയോട് രണ്ട് ദിവസത്തിനുള്ളിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കാർട്ടൂൺ തെറ്റായ വ്യാഖ്യാനം നൽകുന്നുണ്ടെന്ന് സമ്മതിച്ച കെ.എസ്.യു കാർട്ടൂണിനെ തള്ളിക്കളയുന്നതായി അറിയിച്ചു.
Source link