പെട്രോളിയം മന്ത്രിക്കൊപ്പം ഒരു ആകാശയാത്ര; വിശേഷം പങ്കുവച്ച് റഹ്മാൻ
കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപിക്കൊപ്പം ഫ്‌ളൈറ്റിൽ യാത്രചെയ്യാൻ കഴിഞ്ഞ സന്തോഷം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച് നടൻ റഹ്‌മാൻ. ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള ഫ്ളൈറ്റിലാണ് സുരേഷ് ഗോപിയോടൊപ്പം റഹ്മാൻ യാത്ര ചെയ്തത്. യാത്രയ്ക്കിടയിൽ സിനിമ, രാഷ്ട്രീയം, വ്യക്തിജീവിതം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തുവെന്ന് റഹ്‌മാൻ കുറിച്ചു.
’പെട്രോളിയം പ്രകൃതിവാതക മന്ത്രിയോടൊപ്പം ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് ഒരു യാത്ര’ എന്നാണ് സുരേഷ് ഗോപിക്കൊപ്പമുള്ള യാത്രയെ റഹ്മാൻ വിശേഷിപ്പിച്ചത്. സഹപ്രവർത്തകനും സുഹൃത്തുമായ സുരേഷ്‌ഗോപിക്ക് പുതിയ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു എന്ന് റഹ്‌മാൻ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു.
റഹ്മാന്റെ വാക്കുകൾ: “പെട്രോളിയം പ്രകൃതിവാതക മന്ത്രിയോടൊപ്പം ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് ഒരു യാത്ര. സിനിമയെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും സംസാരിച്ചു. കൂടുതൽ ഉത്തരവാദിത്തങ്ങളുള്ള പുതിയ ജോലിയെപ്പറ്റിയും ഏറെ നേരം സംസാരിച്ചു. ജനങ്ങളോടുള്ള നിങ്ങളുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റാൻ കഴിയുമെന്ന് പ്രതീക്ഷിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു. നിങ്ങളുടെ നന്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ ഇദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.”
English Summary:
Rahman’s heartfelt words for Minister Suresh Gopi’s new role! Dive into their chat about cinema, politics, and responsibilities during their flight from Chennai to Kochi.
Source link