SPORTS

ചരിത്ര സേവിംഗ്


ലൈപ്സിഗ്: യൂ​റോ ക​പ്പ് ഫു​ട്ബോ​ൾ പ്രീ​ക്വാ​ർ​ട്ട​റി​ൽ ഓ​സ്ട്രി​യ​യ്ക്കെ​തി​രേ തു​ർ​ക്കി ഗോ​ൾ​കീ​പ്പ​ർ മെ​ർ​ട്ട് ഗു​നോ​ക് ന​ട​ത്തി​യ ര​ക്ഷ​പ്പെ​ടു​ത്ത​ലി​നെ വാ​ഴ്ത്തി ഫു​ട്ബോ​ൾ ലോ​കം. 1970ലെ ​ലോ​ക​ക​പ്പി​ൽ പെ​ലെ​യു​ടെ ഗോ​ൾ ശ്ര​മം ത​ട​ഞ്ഞ സേ​വ് ഓ​ഫ് ദ ​സെ​ഞ്ചു​റി എ​ന്ന​റി​യ​പ്പെ​ടു​ന്ന ഇം​ഗ്ല​ണ്ടി​ന്‍റെ ഗോ​ർ​ഡ​ൻ ബാ​ങ്ക്സി​ന്‍റെ ര​ക്ഷ​പ്പെ​ടു​ത്ത​ലി​നോ​ടാ​ണ് ഗു​നോ​ക്കി​ന്‍റെ ര​ക്ഷ​പ്പെ​ടു​ത്ത​ലി​നെ ഉ​പ​മി​ക്കു​ന്ന​ത്. 90+5-ാം മി​നി​റ്റി​ൽ ക്രി​സ്റ്റ​ഫ് ബോം​ഗാ​ർ​ട്ട്ന​റു​ടെ ഗോ​ളെ​ന്നു​റ​ച്ച ഹെ​ഡ​ർ ഡൈ​വ് ചെ​യ്തു ര​ക്ഷ​പ്പെ​ടു​ത്തിയ പ്ര​ക​ട​ന​മാ​ണ് ലോ​കം വാ​ഴ്ത്തു​ന്ന​ത്. ഈ ​സ​മ​യ​ത്ത് തു​ർ​ക്കി 2-1ന് ​മു​ന്നി​ലാ​യി​രു​ന്നു. ഇ​ത് ഗോ​ളാ​യി​രു​ന്നെ​ങ്കി​ൽ മ​ത്സ​രം സ​മ​നി​ല​യി​ലെ​ത്തി​യേ​നെ. തു​ർ​ക്കി പ്ര​തി​രോ​ധ​ക്കാ​രെ വെ​ട്ടി​ച്ച് സ്ഥ​ലം ക​ണ്ടെ​ത്തി​യ ബോം​ഗാ​ർ​ട്ട്ന​ർ പോ​സ്റ്റി​നോ​ട് ചേ​ർ​ന്നു​നി​ന്നു. പെ​നാ​ൽ​റ്റി ബോ​ക്സി​നു വെ​ളി​യി​ൽ​നി​ന്നു വ​ന്ന പ​ന്ത് നേ​രേ ബോം​ഗാ​ർ​ട്ട്ന​റു​ടെ ത​ല​യി​ലേ​ക്ക്. ഓ​സ്ട്രി​യ​ൻ താ​ര​ത്തി​ന്‍റെ ഹെ​ഡ​ർ നി​ല​ത്തു കു​ത്തി ഗോൾ പോസ്റ്റിന്‍റെ വ​ല​തു മൂ​ല​യി​ലേ​ക്കു നീ​ങ്ങു​മെ​ന്ന് ഉ​റ​പ്പി​യി​ട​ത്താ​ണ് മു​പ്പ​ത്തി​യ​ഞ്ചു​കാ​ര​ന​ായ ഗു​നോക് ഡൈ​വ് ചെ​യ്ത് പ​ന്ത് ത​ട്ടി​യ​ക​റ്റി​യ​ത്. എ​ക്സ്പെ​റ്റ​ഡ് ഗോ​ൾ (xG) ക​ണ​ക്കു​ക​ളി​ൽ 94 ശ​ത​മാ​നം ഉ​റ​പ്പാ​യ ഗോ​ളാ​യി​രു​ന്നു ഇ​ത്.


Source link

Related Articles

Back to top button