കുടകു ഭാഷ സംസാരിച്ച് രശ്മിക മന്ദാന; വൈറൽ വിഡിയോ
കുടകു ഭാഷ സംസാരിച്ച് രശ്മിക മന്ദാന; വൈറൽ വിഡിയോ | Rashmika Mandann Kodagu
കുടകു ഭാഷ സംസാരിച്ച് രശ്മിക മന്ദാന; വൈറൽ വിഡിയോ
മനോരമ ലേഖകൻ
Published: July 03 , 2024 03:20 PM IST
1 minute Read
രശ്മിക മന്ദാന
സ്വന്തം മാതൃഭാഷയെ പരിചയപ്പെടുത്തുന്ന വിഡിയോ പങ്കുവച്ച് നടി രശ്മിക മന്ദാന. കുടകിലെ പരമ്പരാഗത വസ്ത്രമണിഞ്ഞുകൊണ്ടുള്ള ഇൻസ്റ്റാഗ്രാം റീലിലാണ് തന്റെ മാതൃഭാഷയേക്കുറിച്ച് രശ്മിക സംസാരിക്കുന്നത്.
‘‘ഞാനെന്താണ് സംസാരിക്കുന്നതെന്നും ഏതുഭാഷയാണിതെന്നും നിരന്തരം ചോദിക്കുന്നവരോട്. ഇതാണെന്റെ മാതൃഭാഷ. കുടകിലാണ് ഞാൻ ജനിച്ചതും വളർന്നതും. ഈ ഭാഷയാണ് ജീവിതത്തിലിതുവരെ സംസാരിച്ചുവരുന്നതും. അത്രയേറെ മനോഹരമായ ഭാഷയാണിത്. ഈ ഭാഷ അറിയാമെങ്കിൽ അല്ലെങ്കിൽ ഇതറിയുന്ന ഒരു സുഹൃത്ത് നിങ്ങൾക്കുണ്ടെങ്കിൽ മാത്രമേ കൊടവാ ഭാഷ നിങ്ങൾക്ക് മനസിലാവൂ.’’–രശ്മിക വിഡിയോയിൽ പറയുന്നു.
അടുത്ത കൂട്ടുകാരിയുടെ വിവാഹത്തിനുവേണ്ടി കുടകിൽ എത്തിയതായിരുന്നു രശ്മിക വിരാജ്പേട്ടയിലെ ഒരു കൊടവ കുടുംബത്തിൽ സുമന്റെയും ഭാര്യ മദൻ മന്ദാനയുടെയും മകളായാണ് രശ്മികയുടെ ജനനം. സിനിമയിൽ സജീവമായതോടെ ഇപ്പോൾ ഹൈദരാബാദ് ആണ് നടി കുടുംബസമേതം താമസിക്കുന്നത്.
English Summary:
Rashmika Mandanna shares a reel and explains her mother tongue
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-common-kollywoodnews mo-entertainment-movie-rashmikamandanna 1hul7opn1n8b44ki9r1lmhoobs f3uk329jlig71d4nk9o6qq7b4-list
Source link