CINEMA

‘പേര് ബെൻസ് വാസു എന്നല്ലേ’; മറുപടിയുമായി തരുൺ മൂർത്തി

‘പേര് ബെൻസ് വാസു എന്നല്ലേ’; മറുപടിയുമായി തരുൺ മൂർത്തി | Mohanlal Tharun Moorthy

‘പേര് ബെൻസ് വാസു എന്നല്ലേ’; മറുപടിയുമായി തരുൺ മൂർത്തി

മനോരമ ലേഖകൻ

Published: July 03 , 2024 11:43 AM IST

1 minute Read

മോഹൻലാലിനൊപ്പം തരുൺ മൂർത്തി

മോഹൻലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ സിനിമയുെട പേര്, ‘ബെൻസ് വാസു’ എന്നാണോ എന്ന ആരാധകന്റെ ചോദ്യത്തിന് മറുപടിയുമായി തരുൺ മൂർത്തി. ‘‘ഇതൊക്കെ എവിടുന്ന് കണ്ട് പിടിക്കുന്നു. ഇങ്ങനെ ഒരു പേര് ആണോ വേണ്ടത്. ഞങ്ങള്‍ക്ക് സമയം തരൂ. ഞങ്ങള്‍ ഞങ്ങളുടെ ജോലികള്‍ പൂര്‍ത്തിയാക്കട്ടെ.’’– തരുണ്‍ മൂര്‍ത്തി കുറിച്ചു.

മോഹന്‍ലാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് എല്‍ 360. തൊടുപുഴയിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയ്ക്ക് ഷെഡ്യൂള്‍ ബ്രേക്ക് ആയെന്ന് അറിയിച്ചുകൊണ്ട് തരുണ്‍ മൂര്‍ത്തി സോഷ്യല്‍ മീഡിയയിൽ പോസ്റ്റ് പങ്കുവച്ചിരുന്നു. ഇതിനു താഴെയാണ് സിനിമയെക്കുറിച്ചുള്ള സംശയങ്ങളുമായി ആരാധകർ എത്തിയത്.

ചിത്രത്തിന്‍റെ പേര് ഇനിയും പ്രഖ്യാപിക്കാത്തതിലുള്ള പരിഭവവും ആരാധകർ പങ്കുവച്ചു. ‘‘എല്ലാം ഉണ്ട്. ടൈറ്റിലും ഉണ്ട്. ഇറക്കി വിടാൻ സമയം ആയില്ല. എന്നാണ് ഞങ്ങൾക്കിപ്പോ തോന്നുന്നത്. സിനിമയുടെ ചിത്രികരണം ആദ്യം പൂർത്തിയാക്കണം. അതിന് ശേഷം ക്വാളിറ്റി ഉള്ള കണ്ടന്‍റ് നിങ്ങളിൽ എത്തിക്കണം. പേരിൽ അല്ലലോ വർക്കിൽ അല്ലേ കാര്യം. ഞങ്ങൾ ഹൃദയം കൊണ്ട് സിനിമ ഉണ്ടാക്കുകയാണ്.’’ ഒരു കമന്റിനു മറുപടിയുമായി തരുണ്‍ മൂര്‍ത്തി കുറിച്ചു.
ബെന്‍സ് വാസു എന്ന പേരില്‍ നേരത്തെ ഒരു മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചിരുന്നു. എല്‍ 360 യുടെ രചയിതാവ് കെ.ആര്‍. സുനിലിന്‍റെ തന്നെ തിരക്കഥയില്‍ ജി. പ്രജിത്ത് ആയിരുന്നു ചിത്രം ഒരുക്കേണ്ടിയിരുന്നത്. തരുണ്‍ മൂര്‍ത്തിയുടെ പുതിയ ചിത്രത്തിനും കെ.ആര്‍. സുനില്‍ തിരക്കഥ ഒരുക്കുന്നതിനാലാണ് പേരിന്റെ കാര്യത്തിൽ ഇങ്ങനെയൊരു സംശയം ഉയര്‍ന്നത്.

English Summary:
Mohanlal’s Upcoming Film Name? Director Tharun Murthy Responds to Fan Speculations

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-mohanlal mo-entertainment-common-malayalammovienews 76r2lcl0gmjo9jrp674kclcpnd f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button