KERALAMLATEST NEWS

മേഘശ്രീ വയനാട് ജില്ലാ കളക്ടർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഐ.എ.എസ് തലത്തിൽ സ്ഥലംമാറ്റം. വയനാട് കളക്ടറായിരുന്ന രേണു രാജിനെ പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറായി നിയമിച്ചു. പകരം പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടറായിരുന്ന ഡി.ആർ മേഘശ്രീ വയനാട് കളക്ടറാകും.

ഫിഷറീസ് വകുപ്പ് ഡയറക്ടറായിരുന്ന അഥീല അബ്ദുള്ളയെ കൃഷി വകുപ്പ് ഡയറക്ടറായും റവന്യു വകുപ്പ് അഡിഷണൽ സെക്രട്ടറിയായിരുന്ന ബി. അബ്ദുൾ നാസറിനെ ഫിഷറീസ് വകുപ്പ് ഡയറക്ടറായും നിയമിച്ചു. ട്രൈബൽ റീസെറ്റിൽമെന്റ് ആൻഡ് ഡെവലപ്മെന്റ് മിഷൻ മേധാവിയുടെയും സ്പെഷ്യൽ ഓഫീസറിന്റെയും ചുമതല കൂടി രേണു രാജിന് നൽകിയിട്ടുണ്ട്. മാനന്തവാടി എം.എൽ.എ ഒ.ആർ. കേളു സംസ്ഥാന മന്ത്രിസഭയിൽ അംഗമായതിന് പിന്നാലെയാണ് സ്ഥലം മാറ്റം.


Source link

Related Articles

Back to top button