ഹിൻഡൻബർഗിന് സെബി നോട്ടീസ്
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരേ ഓഹരി തട്ടിപ്പ് ആരോപണമുന്നയിച്ച ഹിൻഡൻബർഗ് റിസർച്ചിന് സെക്യൂരീറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ കാരണം കാണിക്കൽ നോട്ടീസ്. അദാനി ഗ്രൂപ്പ് കേസിലാണു നടപടി. ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചെന്നാണു നോട്ടീസിൽ സെബി ആരോപിക്കുന്നത്. നോട്ടീസ് ലഭിച്ച വിവരം ഹിൻഡൻബർഗ്തന്നെയാണു പുറത്തുവിട്ടത്. സെബി നടപടിയെ ‘അസംബന്ധം’ എന്നാണ് ഹിൻഡൻബർഗ് വിശേഷിപ്പിച്ചത്. അഴിമതി വെളിച്ചത്തു കൊണ്ടുവന്നവരെ നിശബ്ദരാക്കാനും ഭീഷണിപ്പെടുത്താനുമുള്ള ശ്രമമാണിതെന്ന് ഹിൻഡൻബർഗ് വ്യക്തമാക്കി. ജൂൺ 26നാണ് സെബി നോട്ടീസ് അയച്ചത്.

Source link