സിന്നർ രണ്ടാം റൗണ്ടിൽ
ലണ്ടൻ: വിംബിൾഡണ്‍ ടെന്നീസിൽ ലോക പുരുഷ ഒന്നാം റാങ്ക് താരം ഇറ്റലിയുടെ ജാനിക് സിന്നർ രണ്ടാം റൗണ്ടിൽ. ഇറ്റാലിയൻ താരം 6-3, 6-4, 3-6, 6-3ന് ജർമനിയുടെ യാനിക് ഹാൻഫ്മാനെ തോൽപ്പിച്ചു. രണ്ടാം റാങ്ക് താരം നൊവാക് ജോക്കോവിച്ച് ചെക് റിപ്പബ്ലിക്കിന്റെ വിറ്റ് കോപ്റിവയെ 6-1, 6-2, 6-2ന് പരാജയപ്പെടുത്തി. ഇന്ത്യയുടെ ഒന്നാം നന്പർ താരം സുമിത് നാഗൽ ആദ്യ റൗണ്ടിൽ സെർബിയയുടെ മിയോമിർ കെസ്മാനോവിച്ചിനോട് 6-2, 3-6, 6-3, 6-4ന് തോറ്റ് പുറത്തായി. വനിതാ സിംഗിൾസിൽ അമേരിക്കയുടെ ലോക രണ്ടാം റാങ്ക് കൊക്കോ ഗൗഫ് 6-1, 6-2ന് കരോളിൻ ഡൊളെഫൈഡിനെ തോൽപ്പിച്ചു. ബ്രിട്ടന്റെ എമ്മാ റാഡകാനു 7-6(7-0), 6-3ന് മെക്സിക്കോയുടെ റെനാറ്റ സാരാസുവിനെ പരാജയപ്പെടുത്തി. നാലാം റാങ്കിലുള്ള കസാഖ് താരം എലെന റെബാകിന 6-3, 6-1ന് റൊമാനിയയുടെ എലെന ഗബ്രിയേല റുസിനെ തോൽപ്പിച്ചു. അഞ്ചാം റാങ്ക് താരം ജെസിക്ക പെഗുല (6-2, 6-0) അഷ്ലിൻ ക്രുഗറിനെ പരാജയപ്പെടുത്തി.
Source link