KERALAMLATEST NEWS
ഗുരുനാരായണ ഫൗണ്ടേഷൻ സ്വാമി ശാശ്വതികാനന്ദ സമാധി ദിനമാചരിച്ചു
തിരുവനന്തപുരം: ഗുരു നാരായണ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്വാമി ശാശ്വതികാനന്ദ സമാധി വാർഷികം ആചരിച്ചു.
മുട്ടട ഗുരു നാരായണ ഫൗണ്ടേഷൻ ആസ്ഥാന മന്ദിരത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി, എം.എൽ.എമാരായ രമേശ് ചെന്നിത്തല, വി.ജോയി,ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഫൗണ്ടേഷൻ ചെയർമാൻ ജി.മോഹൻദാസ്, അഡ്വ. ടി.കെ.ശ്രീനാരായണദാസ്, കൃഷ്ണ മോഹൻ, ശിവഗിരി യുവജന വേദി ജനറൽ സെക്രട്ടറി അരുൺകുമാർ, ജയ് മോഹൻലാൽ, രത്നകുമാർ കായംകുളം, വിനോദ് വിശാൽ, ഷൈൻ കിളിമാനൂർ തുടങ്ങിയവർ പങ്കെടുത്തു. സ്വാമിയുടെ ചിത്രത്തിനു മുമ്പിൽ പുഷ്പാർച്ചനയും സമൂഹ പ്രാർത്ഥനയും നടന്നു. സ്വാമി ഉപയോഗിച്ചിരുന്ന വസ്ത്രങ്ങൾ, പാദരക്ഷകൾ, പുസ്തകങ്ങൾ തുടങ്ങിയവ ഫൗണ്ടേഷന്റെ ആസ്ഥാന മന്ദിരത്തിൽ സൂക്ഷിക്കുന്നുണ്ട്.
Source link