തൊഴിലുറപ്പിലെ ഉദ്യോഗസ്ഥ നിയമനത്തിന് പുതിയ മാനദണ്ഡം
തിരുവനന്തപുരം:തൊഴിലുറപ്പ് പദ്ധതിയിൽ കരാർ ജീവനക്കാരായി എൻജിനീയറെയും ഓവർസീയറെയും മറ്റും നിയമിക്കുന്ന സെലക്ഷൻ കമ്മിറ്റിയിൽ ഇനി കളക്ടറുടെ പ്രതിനിധിയെയും ഉൾപ്പെടുത്തണം.
നിയമനത്തിൽ സുതാര്യതയില്ലെന്ന വ്യാപക പരാതികളെ തുടർന്ന് തൊഴിലുറപ്പ് മിഷൻ ഡയറക്ടർ നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് മാനദണ്ഡങ്ങൾ പുതുക്കി ഉത്തരവ് ഇറക്കിയത്.
പട്ടികജാതി– വർഗ സംവരണം
പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
ഗ്രാമ പഞ്ചായത്തുകൾക്ക്
ഒരു ഓവർസീയറെയും അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റിനെയും നിയമിക്കണമെങ്കിൽ കഴിഞ്ഞ വർഷം തൊഴിലുറപ്പ് പദ്ധതിയുടെ പണിസാധനങ്ങൾ വാങ്ങാൻ മുൻവർഷത്തേക്കാൾ 15 ശതമാനം തുക അധികം വിനിയോഗിച്ചിരിക്കണമെന്നതാണ് അടിസ്ഥാന വ്യവസ്ഥ.ഇത് ബ്ളോക്ക് പഞ്ചായത്തുകൾക്കും ഒരുപോലെ ബാധകമാണ്.
ഈ നിയമനങ്ങൾക്ക് ഗ്രാമപഞ്ചായത്തുകളിൽ
മുൻ സാമ്പത്തിക വർഷം തൊഴിലുറപ്പിന് ആറ് കോടിയിലേറെ രൂപ ചെലവഴിക്കുകയോ പട്ടികവർഗ തൊഴിലാളികൾ കൂടുതലായിരിക്കുകയോ വേണം.
ബ്ലോക്ക് പഞ്ചായത്തുകൾക്ക് ഒരു അക്രഡിറ്റഡ് എൻജിനിയറെയും അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റിനെയും നിയമിക്കാൻ മുൻ വർഷം 30 കോടിയിലേറെ രൂപ ചെലവഴിക്കുകയോ എസ്.ടി തൊഴിലാളികൾ അധികമായിരിക്കുകയോ വേണം. എസ്.ടി തൊഴിലാളികൾ കുറവാണെങ്കിൽ 45 കോടിയിലേറെ രൂപ മുൻ വർഷം ചെലവഴിച്ചിരിക്കണം.
ബ്ലോക്ക് പഞ്ചായത്തുകളിൽ എൻജിനീയറായി സിവിൽ, അഗ്രികൾചറൽ ഡിഗ്രി യോഗ്യതയുള്ളവർ ഇല്ലെങ്കിൽ 3 വർഷ പോളിടെക്നിക് ഡിപ്ലോമയും തൊഴിലുറപ്പ് പദ്ധതിയിലോ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലോ 5 വർഷ പ്രവൃത്തിപരിചയമോ ഉള്ളവർ മതിയാകും. ഗ്രാമ പഞ്ചായത്തുകളിൽ 2 വർഷ ഡ്രാഫ്റ്റ്സ്മാൻ സിവിൽ സർട്ടിഫിക്കറ്റും സർക്കാർ മേഖലയിൽ 10 വർഷ പരിചയമുള്ളവരെയും പരിഗണിക്കും.
Source link