KERALAMLATEST NEWS

ശബരിപാത: സംസ്ഥാന വിഹിതം വായ്പയായി നൽകണം – മന്ത്രി

തിരുവനന്തപുരം: ശബരി റെയിൽ പാത നിർമ്മാണത്തിനുള്ള ചെലവിന്റെ പകുതി വഹിക്കുന്നതിന് കേരളം മുടക്കേണ്ട തുക അധികവായ്പയായി കേന്ദ്രം നൽകണമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ നിയമസഭയിൽ പറഞ്ഞു. 2021ൽ 2815കോടി ചെലവിന്റെ പകുതി വഹിക്കാമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയതാണ്. എസ്റ്റിമേറ്റ് പുതുക്കിയപ്പോൾ 3811കോടിയായി. 36ശതമാനം വർദ്ധനവിന് കാരണം പദ്ധതിനടത്തിപ്പിൽ കേന്ദ്രസർക്കാരിന്റെ കാലതാമസമാണ്. കേന്ദ്ര അനാസ്ഥ കാരണമുണ്ടായ അധികബാദ്ധ്യത സംസ്ഥാനം കൂടി വഹിക്കണമെന്നാണ് ആവശ്യം. ഇത് വായ്പയായി നൽകാൻ കേന്ദ്രം തീരുമാനമെടുക്കണം. അങ്ങനെയെങ്കിൽ കേരളത്തിന് പൂർണ സമ്മതമാണ്. ശബരിപാതയുടെ ആവശ്യകത ചൂണ്ടിക്കാട്ടി റെയിൽവേയെ വീണ്ടും സമീപിക്കുമെന്നും എൽദോസ് കുന്നിപ്പിള്ളിലിന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നൽകി.


Source link

Related Articles

Back to top button