WORLD

ചാങ്അ-6 പേടകം തുറന്നു, രഹസ്യങ്ങൾക്ക് കാതോർത്ത് ലോകം; വോള്‍ഫ് ഭേദഗതി യു.എസിന് തടസ്സമാകും


ബെയ്ജിങ് : ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഭൂമിയില്‍ നിന്ന് കാണാത്ത മറുവശത്ത് നിന്നും പാറക്കല്ലും മണ്ണുമായെത്തിയ ചാങ്അ-6 പേടകം തുറന്നു. ദൗത്യത്തിന് നേതൃത്വം നല്‍കിയ ചൈന അക്കാഡമി ഓഫ് സ്‌പേസ് ടെക്‌നോളജിയിലെ (കാസ്റ്റ്) വിദഗ്ദരാണ് പേടകം തുറന്നത് സാമ്പിള്‍ കണ്ടെയ്‌നര്‍ പുറത്തെടുത്തത്. ഇതിനായി പ്രത്യേക ചടങ്ങും സംഘടിപ്പിച്ചു. 1935.3 ഗ്രാം ഭാരമാണ് ചാങ്അ ശേഖരിച്ച സാമ്പിളുകള്‍ക്കുള്ളതെന്ന് ചൈന നാഷണല്‍ സ്‌പേസ് അഡ്മിനിസ്‌ട്രേഷന്‍ (സിഎന്‍എസ്എ) അറിയിച്ചു. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഐറ്റ്‌കെന്‍ ബേസിനില്‍ നിന്നാണ് ഇത് ശേഖരിച്ചത്. ചന്ദ്രന്റെ രൂപീകരണം, ഭൂമിശാസ്ത്ര ചരിത്രം എന്നിവയെല്ലാമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങള്‍ നല്‍കാന്‍ ഇവയ്ക്ക് സാധിക്കുമെന്നാണ് കരുതുന്നത്.


Source link

Related Articles

Back to top button