വീട് കയറി അക്രമണം: നാല് പേർ അറസ്റ്റിൽ
മരങ്ങാട്ടുപള്ളി: വീട് കയറി അക്രമണം നടത്തിയ കേസിൽ നാലുപേർ അറസ്റ്റിൽ. ആലപ്പുഴ തുറവൂർ കൃഷ്ണാലയം അമീഷ് (30), കീഴാറ്റൂർ ഒറ്റശേഖരമംഗലം മുളമുട്ടുവിളാകം നിധിൻ (24), കീഴാറ്റൂർ ഒറ്റശേഖരമംഗലം വലിയവീട് അഭിജിത്ത് (22), കൊല്ലം ആലപ്പാട് അമൃതപുരി തയ്യിൽ പ്രജിത്ത് (32) എന്നിവരെയാണ് മരങ്ങാട്ടുപള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. വയലാ സ്വദേശിനിയായ വീട്ടമ്മയുടെ വീടിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഇവർ സംഘം ചേർന്ന് വീട്ടമ്മയെയും, ഭർത്താവിനെയും അസഭ്യംപറയുകയും തള്ളിവീഴ്ത്തുകയുമായിരുന്നു. കത്തി കാട്ടി ഭീഷണിപ്പെടുത്തി. വീടിന് കേടുപാട് വരുത്തി. വീട്ടമ്മയോടും കുടുംബത്തോടുമുള്ള മുൻവിരോധമാണ് അക്രമണത്തിന് കാരണം. നിധിന് അരയൻകോട്, വെള്ളറട,തെന്മല,കാട്ടാക്കട, കർണാടകയിലെ കൊട്ടാരപ്പേട്ട് എന്നീ സ്റ്റേഷനുകളിൽ മോഷണം ഉൾപ്പടെ നിരവധി ക്രിമിനൽ കേസുകളും പ്രജിത്തിന് പട്ടണക്കാട് സ്റ്റേഷനിൽ കൊലപാതകശ്രമത്തിനും കേസ് നിലവിലുണ്ട്. സ്റ്റേഷൻ എസ്.എച്ച്.ഒ എം.ആർ പ്രസാദ്, എസ്.ഐ പ്രിൻസ് തോമസ്, സി.പി.ഒമാരായ എം.കെ സിജു, സനീഷ്, ബിനിൽ എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്.
Source link