KERALAMLATEST NEWS

നാളെയും കൂടി മഴ

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും കൂടി മഴ തുടരുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു. വടക്കൻ ജില്ലകളിലാകും മഴ ശക്തമാകുക. കാസർകോട്, കണ്ണൂർ,തിരുവനന്തപുരം ജില്ലകളിലെ തീരങ്ങളിൽ ഇന്ന് രാത്രി 11.30 വരെ 2.9 മുതൽ 3.4 മീറ്റർ വരെ ഉയരുന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

അറബിക്കടൽ വെള്ളിയാഴ്ചവരെ പ്രക്ഷുബ്ധമായിരിക്കും. കേരള ലക്ഷദ്വീപ് തീരങ്ങളിൽ നാളെ വരെയും കർണാടക തീരത്ത് 29 വരെയും ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത മഴ തുടരുന്നതിനാൽ ഇടുക്കിയിൽ നാളെ വരെ രാത്രിയാത്ര നിരോധിച്ച് കളക്ടർ ഷീബ ജോർജ് ഉത്തരവിട്ടു. മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്നും നിർദ്ദശമുണ്ട്.

മുന്നറിയിപ്പ് ഇന്ന്

കണ്ണൂർ,കാസർകോട് ജില്ലകളിൽ ഒാറഞ്ച് അലർട്ട്

എറണാകുളം,തൃശ്ശൂർ,പാലക്കാട്,വയനാട്,മലപ്പുറം,

കോഴിക്കോട് ജില്ലകളിൽ യെല്ലോ അലർട്ട്


Source link

Related Articles

Back to top button