WORLD
നികുതി വർധന നിർദേശങ്ങൾ; കെനിയയിൽ ആളിക്കത്തി പ്രതിഷേധം, പാർലമെന്റ് മന്ദിരത്തിന് തീയിട്ടു | VIDEO
നെയ്‌റോബി: നികുതി വർധന നിർദേശങ്ങളിൽ പ്രതിഷേധിച്ച് കെനിയയിൽ തുടരുന്ന പ്രക്ഷോഭങ്ങൾക്കിടെ പാർലമെന്റ് മന്ദിരത്തിന് നേരെയും ആക്രമണം. മന്ദിരത്തിന്റെ ഒരു ഭാഗത്ത് തീയിട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പോലീസും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നികുതി വർധനവുമായി ബന്ധപ്പെട്ട് ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പ്രതിഷേധക്കാർ സുരക്ഷാ ബാരിക്കേഡുകൾ തകർത്ത് പാർലമെന്റിൽ പ്രവേശിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
Source link