KERALAMLATEST NEWS

എം.പി.വീരേന്ദ്രകുമാർ സോഷ്യലിസ്റ്റ് പ്രതിഭ പുരസ്കാരം ചാരുപാറ രവിക്ക്

തിരുവനന്തപുരം: എം.പി.വീരേന്ദ്രകുമാർ കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ എം.പി.വീരേന്ദ്രകുമാർ സോഷ്യലിസ്റ്റ് പ്രതിഭ പുരസ്കാരം ചാരുപാറ രവിയ്ക്ക്. 10,​001രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ജൂലായ് 22ന് രാവിലെ 11ന് പ്രസ് ക്ളബിൽ നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ സമ്മാനിക്കും. വലിയശാല നീലകണ്ഠൻ(ചെയർമാൻ)​,​അഡ്വ.തോമസ് ജെയിംസ്,​ബി. ഹീരലാൽ എന്നിവരടങ്ങിയ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തതെന്ന് ചീരാണിക്കര സുരേഷ് അറിയിച്ചു.


Source link

Related Articles

Back to top button