BUSINESS

കി​ൻ​ഫ്ര: മൂ​ന്നു വ​ർ​ഷം​കൊ​ണ്ടു നേ​ടി​യ​ത് 2,233 കോ​ടി​യു​ടെ നി​ക്ഷേ​പം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ട് പി​​​ന്നി​​​ടു​​​ന്ന കി​​​ൻ​​​ഫ്ര (കേ​​​ര​​​ള ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ഡെവ​​​ല​​​പ്മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ) ക​​​ഴി​​​ഞ്ഞ മൂ​​​ന്നു വ​​​ർ​​​ഷ കാ​​​ല​​​യ​​​ള​​​വി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ സൃ​​​ഷ്ടി​​​ച്ച​​​ത് 27,335 തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ. 2232.66 കോ​​​ടി രൂ​​​പ​​​യു​​​ടെ സ്വ​​​കാ​​​ര്യ നി​​​ക്ഷേ​​​പം കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്ക് കൊ​​​ണ്ടു​​​വ​​​രാ​​​നും ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ന് സാ​​​ധി​​​ച്ചു. 419 വ്യ​​​വ​​​സാ​​​യ യൂ​​​ണി​​​റ്റു​​​ക​​​ൾ​​​ക്കാ​​​യി 211 ഏ​​​ക്ക​​​ർ സ്ഥ​​​ല​​​വും 5.34 ല​​​ക്ഷം ച​​​തു​​​ര​​​ശ്ര അ​​​ടി ബി​​​ൽ​​​റ്റ്അ​​​പ്പ് സ്ഥ​​​ല​​​വും അ​​​നു​​​വ​​​ദി​​​ച്ച​​​തി​​​ലൂ​​​ടെ​​​യാ​​​ണ് ഈ ​​​നേ​​​ട്ടം കൈ​​​വ​​​രി​​​ക്കാ​​​ൻ സാ​​​ധി​​​ച്ച​​​ത്. കി​​​ൻ​​​ഫ്ര ഇ​​​തു​​​വ​​​രെ കേ​​​ര​​​ള​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ 35 ശ​​​ത​​​മാ​​​ന​​​വും തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​ടെ 40 ശ​​​ത​​​മാ​​​ന​​​വും ഈ ​​​മൂ​​​ന്നു​​​വ​​​ർ​​​ഷം​​​കൊ​​​ണ്ട് നേ​​​ടാ​​​നാ​​​യ​​​താ​​​ണെ​​​ന്ന് വ്യ​​​വ​​​സാ​​​യ​​​മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് പ​​​റ​​​ഞ്ഞു. 2016-21 കാ​​​ല​​​യ​​​ള​​​വി​​​ലെ നേ​​​ട്ട​​​ത്തി​​​ന് അ​​​ടു​​​ത്തെ​​​ത്താ​​​നും ഈ ​​​മൂ​​​ന്നു വ​​​ർ​​​ഷം​​​കൊ​​​ണ്ട് സാ​​​ധി​​​ച്ച​​​താ​​​യി അ​​​ദ്ദേ​​​ഹം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. മൂ​​​ന്നു പ​​​തി​​​റ്റാ​​​ണ്ടു​​​കൊ​​​ണ്ട് വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലാ​​​യി 31 വ്യ​​​വ​​​സാ​​​യ പാ​​​ർ​​​ക്കു​​​ക​​​ൾ സ്ഥാ​​​പി​​​ച്ച കി​​​ൻ​​​ഫ്ര ആ​​​കെ 70,000 തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​ക​​​യും 6,500 കോ​​​ടി​​​യോ​​​ളം സ്വ​​​കാ​​​ര്യ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ കൊ​​​ണ്ടു​​​വ​​​രി​​​ക​​​യും ചെ​​​യ്തി​​​ട്ടു​​​ണ്ട്. കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കൊ​​​ച്ചി-​​​ബം​​​ഗ​​​ളൂ​​​രു വ്യാ​​​വ​​​സാ​​​യി​​​ക ഇ​​​ട​​​നാ​​​ഴി​​​ക്കാ​​​യി ര​​​ണ്ടു നോ​​​ഡു​​​ക​​​ളി​​​ലാ​​​യി 1273 ഏ​​​ക്ക​​​ർ ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ സാ​​​ധി​​​ച്ച​​​ത് ച​​​രി​​​ത്ര നേ​​​ട്ട​​​മാ​​​ണെ​​​ന്ന് വ്യ​​​വ​​​സാ​​​യ വ​​​കു​​​പ്പ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ സെ​​​ക്ര​​​ട്ട​​​റി കെ.​​​പി.​​​എം. മു​​​ഹ​​​മ്മ​​​ദ് ഹ​​​നീ​​​ഷ് പ​​​റ​​​ഞ്ഞു.

Source link

Related Articles

Back to top button