‘വാലിബനു’ ശേഷം ‘ദാവീദു’മായി ജോൺ ആൻഡ് മേരി പ്രൊഡക്‌ഷൻ; നായകൻ പെപ്പെ
‘വാലിബനു’ ശേഷം ‘ദാവീദു’മായി ജോൺ ആൻഡ് മേരി പ്രൊഡക്‌ഷൻ; നായകൻ പെപ്പെ | Daveed Movie
‘വാലിബനു’ ശേഷം ‘ദാവീദു’മായി ജോൺ ആൻഡ് മേരി പ്രൊഡക്‌ഷൻ; നായകൻ പെപ്പെ
മനോരമ ലേഖകൻ
Published: June 24 , 2024 04:38 PM IST
Updated: June 24, 2024 05:56 PM IST
1 minute Read
മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനു ശേഷം ജോൺ ആൻഡ് മേരി പ്രൊഡക്‌ഷൻസിന്റെ ബാനറിൽ അച്ചു ബേബി ജോൺ നിര്‍മിക്കുന്ന പുതിയ ചിത്രം ആരംഭിച്ചു. ‘ദാവീദ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസ് പെപ്പെയാണ് നായകനാവുന്നത്. ഗോവിന്ദ് വിഷ്ണുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗോവിന്ദ് വിഷ്ണുവും ദീപുരാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ. സെഞ്ച്വറി മാക്‌സ്, ജോണ്‍ ആൻഡ് മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാണം.
ടോം ജോസഫും എബി അലക്സ് അബ്രഹാമും ചേർന്ന് ആദ്യ ക്ലാപ് അടിച്ചു. ദൃശ്യം 2 ഹിന്ദിയിൽ സംവിധാനം ചെയ്ത അഭിഷേക് പതക് സ്വിച്ച് ഓൺ നിർവഹിച്ചു. സംവിധായകരായ ജിയോ ബേബി, ടിനു പപ്പച്ചൻ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ലിജോ മോള്‍, സൈജു കുറുപ്പ്, വിജയരാഘവന്‍, കിച്ചു ടെലസ്, ജെസ് കുക്കു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങളെ അവതരിപ്പിക്കുന്നത്. പുതുമുഖം മുഹമ്മദ് കരാകിക്കൊപ്പം നിരവധി മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജസ്റ്റിന്‍ വര്‍ഗീസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
സാലു കെ തോമസ് ആണ് ക്യാമറ. എഡിറ്റിംഗ് രാകേഷ് ചെറുമഠം, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജേഷ് പി വേലായുധന്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ലൈൻപ്രൊഡ്യൂസർ ഫെബിസ്റ്റാലിൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, ചീഫ് അസോസിയേറ്റ് സുജിന്‍ സുജാതന്‍, കോസ്റ്റ്യൂം മെര്‍ലിന്‍ ലിസബത്ത്, മേക്കപ്പ് അര്‍ഷദ് വര്‍ക്കല്, ആക്ഷന്‍ പിസി സ്റ്റണ്ട്‌സ്, വിഎഫ്എക്‌സ് കോക്കനട്ട് ബഞ്ച്, സ്റ്റില്‍സ് ജാന്‍ ജോസഫ് ജോര്‍ജ്, മാര്‍ക്കറ്റിങ് അക്ഷയ് പ്രകാശ്, അഖില്‍ വിഷ്ണു. പബ്ലിസിറ്റി ടെന്‍പോയിന്റ്.
English Summary:
Antony Varghese’s next titled ‘Daveed’
7rmhshc601rd4u1rlqhkve1umi-list 37166aokvvuj9a6dg1e2unbotf mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-antony-varghese mo-entertainment-common-malayalammovie
Source link