വാഹന പരിശോധന കർശനമാക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: വാഹനങ്ങളിലെ അനധികൃത രൂപമാറ്റം, അധികമായി ഘടിപ്പിക്കുന്ന ലൈറ്റ് എന്നിവ കർശനമായി പരിശോധിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. എൽ.ഇ.ഡി ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങൾക്കും പൂട്ടു വീഴും.
സ്പീഡ് ഗവർണർ അഴിച്ച വാഹനങ്ങൾ പിടികൂടുന്നിടത്തുവച്ചു തന്നെ ശരിയാക്കിയിട്ടേ വിട്ടുകൊടുക്കൂ. നമ്പർ പ്ലേറ്റ് മറച്ച് ഗ്രില്ല് സ്ഥാപിച്ചിട്ടുള്ള വാഹനങ്ങളെയും പിടികൂടും. വാഹനമോടിച്ച് അപകടം വരുത്തിയതിന് സസ്‌പെൻഷൻ ലഭിച്ചിട്ടുള്ള ഡ്രൈവർമാർക്ക് ക്ലാസ് നൽകാനും തീരുമാനമായി. ഐ.ഡി.ആർ.ടിയിൽ 5 ദിവസത്തെ കോഴ്സ് വിജയകരമായി പൂർത്തിയാക്കിയാൽ മാത്രമേ ലൈസൻസ് പുതുക്കി നൽകൂ.
എറണാകുളത്ത് ഗതാഗതമന്ത്രി കെ.ബി. ഗണേശ് കുമാർ വിളിച്ച മോട്ടോർ വാഹന വകുപ്പ് യോഗത്തിലാണ് പുതിയ തീരുമാനങ്ങളെടുത്തത്. എല്ലാ ബുധനാഴ്ചയും വൈകുന്നേരം മൂന്നരയ്ക്ക് മന്ത്രി ഉദ്യോഗസ്ഥരുമായി ഓൺലൈൻ മീറ്റിംഗ് നടത്തും. ജോയിന്റ് ആർ.ടി.ഒ വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കും.
Source link