KERALAMLATEST NEWS

പ്ലസ് ടു സീറ്റ് പ്രതിസന്ധി; വിദ്യാഭ്യാസ മന്ത്രിയെ തടഞ്ഞ് കെഎസ്‌യു പ്രവർത്തകർ കാറിൽ കരിങ്കൊടി കെട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കെ എസ്‌ യു പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. മലബാറിലെ പ്ലസ് ടു സീറ്റ് പ്രതിസന്ധിയെ തുടർന്നാണ് സംഘടന പ്രതിഷേധിച്ചത്. മന്ത്രിയുടെ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിക്ക് മുന്നിലാണ് സംഭവം. മന്ത്രിയുടെ വണ്ടി തടയുകയും കാറിൽ കരിങ്കൊടി കെട്ടുകയും ചെയ്തു. മന്ത്രി രാജി വയ്ക്കണമെന്ന് മുദ്രാവാക്യങ്ങളോടെയായിരുന്നു കെ എസ്‌ യു പ്രവർത്തകരുടെ പ്രതിഷേധം.

അതേസമയം, പ്രതിഷേധിക്കുന്നവർ പ്രതിഷേധിക്കട്ടെയെന്നാണ് മന്ത്രി പ്രതികരിച്ചത്. പ്രതിഷേധത്തെ ചോദ്യം ചെയ്യുന്നില്ലെന്നും ഇത് അവരുടെ സമരരീതിയാണെന്നും പ്രതിഷേധത്തിനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. മലബാറിൽ പ്ലസ് വൺ സീറ്റിൽ പ്രതിസന്ധിയില്ലെന്നും എല്ലാവരും കണക്ക് പരിശോധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Source link

Related Articles

Back to top button