എട്ടാം ക്ലാസ് വിദ്യാർത്ഥി വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ, മരണത്തിൽ ദുരൂഹത

തിരുവനന്തപുരം:എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ- ഷൈനി ദമ്പതികളുടെ മകൻ അഖിലേഷ് കുമാറാണ് മരിച്ചത്. വീട്ടിൽ ജനാലയിലെ കമ്പിയിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. തൂങ്ങിമരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവ സ്ഥലത്തെത്തിയ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. വീട്ടിലേക്ക് പുറത്തുനിന്നും ആരും വന്നിട്ടില്ലെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
അതേസമയം, കൊല്ലം ചിതറയിൽ പതിനാലുകാരിയെ വീടിനുളളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കാക്കുന്ന് സ്വദേശി പൂജാ പ്രസാദാണ് മരിച്ചത്. പഠിക്കാനായി മുറിയിൽ കയറിയ പെൺകുട്ടിയെ വിളിച്ചിട്ടും പ്രതികരിക്കാത്തതിനെത്തുടർന്ന് വാതിൽ തകർത്ത് നോക്കിയപ്പോഴാണ് ജനലിൽ തൂങ്ങിയ നിലയിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
Source link