KERALAMLATEST NEWS
‘ഇ-പോസ്റ്റ്’ വഴിയും ഹൈക്കോടതി നോട്ടീസ്
കൊച്ചി: ഹൈക്കോടതിയിൽ ഫയൽ ചെയ്യുന്ന കേസുകളിൽ കക്ഷികൾക്ക് ഇനി ഇ-പോസ്റ്റ് വഴിയും നോട്ടീസ് അയയ്‌ക്കും. ഒറ്റദിവസം കൊണ്ട് കക്ഷികൾക്ക് നോട്ടീസ് നൽകാൻ ഇതിലൂടെ കഴിയും. ആദ്യഘട്ടമായി തിരുവനന്തപുരം ജില്ലയിലാണ് ഇ-പോസ്റ്റ് വഴി നോട്ടീസ് നൽകുക. പിന്നീട് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. തപാൽ വകുപ്പുമായി സഹകരിച്ചാണ് ഇ-പോസ്റ്റ് സംവിധാനം നടപ്പാക്കിയിരിക്കുന്നത്. ഇ-മെയിലിനെക്കാൾ കൃത്യത ഇതിലൂടെ ലഭിക്കും. കക്ഷികൾ കൈപ്പറ്റിയെന്ന് ഉറപ്പാക്കാനും കഴിയും. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സൗകര്യം.
Source link