KERALAMLATEST NEWS
സി.എം.ആർ.എൽ ഹർജി 26ലേക്ക് മാറ്റി
കൊച്ചി: ഇ.ഡി അന്വേഷണത്തിനെതിരെ സി.എം.ആർ.എൽ എം.ഡിയും ഉദ്യോഗസ്ഥരും ഫയൽചെയ്ത ഹർജി 26ന് പരിഗണിക്കാൻ മാറ്റി. ഇ.ഡിക്കായി ഹാജരാകുന്ന കേന്ദ്ര സർക്കാർ അഭിഭാഷകന്റെ അസൗകര്യം പരിഗണിച്ചാണിത്. തത്‌സ്ഥിതി തുടരണമെന്ന ഇടക്കാല ഉത്തരവും ജസ്റ്റിസ് ടി.ആർ. രവി അതുവരെ നീട്ടി.
മുഖ്യമന്ത്രിയുടെ മകൾക്ക് സി.എം.ആർ.എൽ ഇല്ലാത്ത സേവനത്തിന് പ്രതിഫലം നൽകിയെന്നതടക്കമുള്ള സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇ.ഡിയുടെ അന്വേഷണം.
Source link