മതനിന്ദ ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തി
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ മതനിന്ദ ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തി മൃതദേഹം ചുട്ടെരിച്ചു. ഖൈബർ പക്തൂൺഖ്വാ പ്രവിശ്യയിൽ സ്വാത് താഴ്വരയിലെ മധ്യാൻ പട്ടണത്തിൽ വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പഞ്ചാബിലെ സിയാൽകോട്ടിൽനിന്നെത്തിയ മുപ്പത്താറുകാരനായ വിനോദസഞ്ചാരിയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടയാളുടെ കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഖുറാനെ അപമാനിച്ചുവെന്നാരോപിക്കപ്പെട്ട ഇദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചതാണ്. എന്നാൽ നൂറുകണക്കിനാളുകൾ സ്റ്റേഷൻ വളഞ്ഞ് ഇദ്ദേഹത്തെ കടത്തിക്കൊണ്ടുപോയി മർദിച്ചു കൊന്നുവെന്നാണ് സൂചന. തുടർന്ന് മൃതദേഹവുമായി പരേഡ് നടത്തിയശേഷം ചുട്ടെരിക്കുകയായിരുന്നു.
Source link