KERALAMLATEST NEWS

ഡോ. വന്ദനാദാസിന്റെ  കൊലപാതകം: വിധി പറയാൻ മാറ്റി

കൊച്ചി: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി സന്ദീപിന്റെ അപ്പീലിൽ വാദം പൂർത്തിയായതിനെ തുടർന്ന് വിധിപറയാൻ മാറ്റി. ജസ്റ്റിസ് എ. ബദറുദ്ദീൻ കേസ് ഡയറി പരിശോധിച്ചു. വിടുതൽ ഹർജി തള്ളിയ വിചാരണക്കോടതി ഉത്തരവിനെതിരെയാണ് പ്രതി ഹൈക്കോടതിയെ സമീപിച്ചത്.

കൊലപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെയല്ല ആക്രമിച്ചതെന്നായിരുന്നു പ്രതിയുടെ വാദം. പൊലീസും ആശുപത്രി ജീവനക്കാരും ചേർന്ന് ആക്രമിച്ചപ്പോൾ ചെറുത്തുനിൽപ്പിനിടെ സംഭവിച്ചതാണ്. ആക്രമണത്തിൽ പരിക്കേറ്റ വന്ദനയെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാതെ ദൂരെയുള്ള ആശുപത്രിയിലേക്കു കൊണ്ടുപോയതും മരണകാരണമായെന്ന വാദത്തെ പ്രോസിക്യൂഷൻ എതിർത്തു.
കൊലപാതകക്കുറ്റം ചുമത്താനാവാത്തതിനാൽ കേസിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതി നൽകിയ വിടുതൽ ഹർജി കൊല്ലം അഡിഷണൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയിൽ പുനഃപരിശോധന ഹർജി നൽകിയത്.


Source link

Related Articles

Back to top button