SPORTS
ഓസ്ട്രിയം
മ്യൂണിക്: യുവേഫ യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഡിയിൽ ഓസ്ട്രിയയ്ക്കു ജയം. ഒന്നിന് എതിരേ മൂന്നു ഗോളിന് അവർ പോളണ്ടിനെ തകർത്തു. പോളണ്ടിനെ കുറിച്ച് മിണ്ടരുത് എന്ന ഡയലോഗ് പോലെ ആയിരുന്നു കാര്യങ്ങൾ. രണ്ടാം തോൽവിയോടെ പോളണ്ടിന്റെ നോക്കൗട്ട് പ്രവേശനം പ്രതിസന്ധിയിലായി. ട്രൗണർ (9-ാം മിനിറ്റ്), ബോംഗാർട്ട്നർ (66-ാം മിനിറ്റ്), അർണട്ടോവിച്ച് ( 78-ാം മിനിറ്റ്, പെനാൽറ്റി) എന്നിവരായിരുന്നു ഓസ്ട്രിയയ്ക്കുവേണ്ടി ഗോൾ നേടിയത്.
Source link