CINEMA

‘മസ്റ്റ് വാച്ച്’, അഭിനയ പ്രകടനവുമായി ഉർവശിയും പാർവതിയും; ‘ഉള്ളൊഴുക്ക്’ സെലിബ്രിറ്റി റിവ്യു

‘മസ്റ്റ് വാച്ച്’, അഭിനയ പ്രകടനവുമായി ഉർവശിയും പാർവതിയും; ‘ഉള്ളൊഴുക്ക്’ സെലിബ്രിറ്റി റിവ്യു | Ullozhukku Movie

‘മസ്റ്റ് വാച്ച്’, അഭിനയ പ്രകടനവുമായി ഉർവശിയും പാർവതിയും; ‘ഉള്ളൊഴുക്ക്’ സെലിബ്രിറ്റി റിവ്യു

മനോരമ ലേഖകൻ

Published: June 21 , 2024 10:08 AM IST

1 minute Read

സുപ്രിയ മേനോൻ, ബ്ലെസി, ജോജു ജോർജ്

ഉര്‍വശിയെയും പാര്‍വതി തിരുവോത്തിനെയും പ്രധാന കഥാപാത്രങ്ങളാക്കി ക്രിസ്റ്റോ ടോമി സംവിധാനം ചെയ്ത ‘ഉള്ളൊഴുക്കി’നു ഗംഭീത പ്രതികരണം. കൊച്ചി ഫോറം മാള്‍ പിവിആറില്‍ വച്ചു നടന്ന സെലിബ്രിറ്റി പ്രിവ്യൂ ഷോയ്ക്കു ശേഷം ചിത്രത്തെ വാനോളം പുകഴ്ത്തി താരങ്ങള്‍ എത്തി. ‘‘കുട്ടനാടന്‍ ജീവിതം അനുഭവവേദ്യമാക്കുന്ന നല്ലൊരു ചിത്രം’’ എന്ന് സംവിധായകന്‍ ബ്ലെസ്സി അഭിപ്രായപ്പെട്ടു. ‘‘അതിഗംഭീരമായ, ഒരു മസ്റ്റ്‌ വാച്ച് ചിത്രമാണ് ഉള്ളൊഴുക്ക്’’ എന്നാണ് ഭ്രമയുഗത്തിന്റെ സംവിധായകന്‍ രാഹുല്‍  സദാശിവന്‍ അഭിപ്രായപ്പെട്ടത്.

രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയ കറി ആൻഡ് സയനൈഡ് എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സംവിധാനം ചെയ്ത ക്രിസ്റ്റോ ടോമിയുടെ ആദ്യ ഫീച്ചര്‍ ഫിലിമാണ് ഉള്ളൊഴുക്ക്. സുഷിന്‍ ശ്യാമാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിക്കുന്നത്. ഉര്‍വശി, പാര്‍വതി എന്നിവരെക്കൂടാതെ അലന്‍സിയര്‍, പ്രശാന്ത്‌ മുരളി, അര്‍ജുന്‍ രാധാകൃഷ്ണന്‍, ജയാ കുറുപ്പ് തുടങ്ങിയവരും ചിത്രത്തില്‍ മറ്റുവേഷങ്ങളില്‍ എത്തുന്നുണ്ട്. 

റോണി സ്ക്രൂവാലയും ഹണി ട്രെഹാനും അഭിഷേക് ചൗബേയും ചേര്‍ന്ന് ആര്‍എസ്‌വിപിയുടെയും മക്ഗഫിന്‍ പിക്ചേഴ്സിന്റെയും ബാനറുകളില്‍ നിര്‍മിക്കുന്ന ഉള്ളൊഴുക്കിന്റെ സഹനിര്‍മാണം നിര്‍വഹിക്കുന്നത് റെവറി എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ സഞ്ജീവ് കുമാര്‍ നായരാണ്. 
അസോ. പ്രൊഡ്യൂസര്‍: പാഷാന്‍ ജല്‍, ഛായാഗ്രഹണം: ഷെഹനാദ് ജലാൽ, എഡിറ്റർ: കിരൺ ദാസ്, സിങ്ക് സൗണ്ട് ആൻഡ് സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത് ആൻഡ് അനിൽ രാധാകൃഷ്ണൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഡിക്സൺ പൊടുതാസ്, കലാസംവിധാനം: മുഹമ്മദ് ബാവ, വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, സൗണ്ട് റീ-റീക്കോർഡിങ്ങ് മിക്സർ: സിനോയ് ജോസഫ്.

ചീഫ് അസോ. ഡയറക്ടർ: ആംബ്രോ വർഗീസ്, കാസ്റ്റിങ് ഡയറക്ടർ: വർഷ വരദരാജൻ, വിഎഫ്എക്സ്: ഐഡെന്റ് വിഎഫ്എക്സ് ലാബ്സ്, വിഎഫ്എക്സ് സൂപ്പർവൈസേഴ്സ്: ശരത് വിനു ആൻഡ് ജോബിൻ ജേക്കബ്, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ: രംഗ്റേയ്സ് മീഡിയ വര്‍ക്ക്സ് കൊച്ചി, വിഷ്വല്‍ പ്രൊമോഷന്‍സ്: അപ്പു എന്‍ ഭട്ടതിരി, പിആര്‍ഒ: ആതിര ദിൽജിത്ത്.

English Summary:
Ullozhukku Movie Celebrity Review

7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-parvathythiruvothu mo-entertainment-common-malayalammovienews 7psfinqj01v18c85d66e5d2jhb f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-urvashi


Source link

Related Articles

Back to top button