CINEMA

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; ദുരന്തബാധിതരുടെ കണ്ണീരൊപ്പി വിജയ്

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; ദുരന്തബാധിതരുടെ കണ്ണീരൊപ്പി വിജയ് | Vijay Hospital

കള്ളക്കുറിച്ചി വിഷമദ്യ ദുരന്തം; ദുരന്തബാധിതരുടെ കണ്ണീരൊപ്പി വിജയ്

മനോരമ ലേഖകൻ

Published: June 21 , 2024 09:18 AM IST

1 minute Read

ആശുപത്രിയിലെത്തി ദുരന്തബാധിതരെ സന്ദർശിക്കുന്ന വിജയ്

തമിഴ്നാട് കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിന്റെ ഇരകളായി ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിച്ച് വിജയ്. വിവിധ ആശുപത്രികളിൽ കഴിയുന്ന ആളുകള്‍ക്കാണ് ആശ്വാസവുമായി വിജയ് എത്തിയത്. ചികിത്സയിൽ കഴിയുന്ന ഓരോരുത്തരുടെയും അടുത്തെത്തി അവരുടെ ആരോഗ്യത്തെക്കുറിച്ച് ആരാഞ്ഞു.

കുടുംബാംഗങ്ങളെയും അദ്ദേഹം സമാധാനിപ്പിക്കുന്നുണ്ടായിരുന്നു. ജനങ്ങളുമായി ഏറെ അടുത്തു നിൽക്കുന്ന നടനെന്ന നിലയിൽ അദ്ദേഹത്തിന്റെ സന്ദർശനം അവിടെയുള്ളവർക്കും ആശ്വാസമായി മാറി.

സർക്കാറിന്റെ തികഞ്ഞ അനാസ്ഥയാണ് ഇത്തരം സംഭവങ്ങൾ വീണ്ടും ആവർത്തിക്കാൻ കാരണമെന്ന് വിജയ് പിന്നീട് എക്സിലൂടെ പ്രതികരിച്ചു. തന്റെ പാർട്ടിയുടെ ഔദ്യോഗിക അക്കൗണ്ടിലൂടെയായിരുന്നു വിമർശനം.

അതേസമയം കള്ളക്കുറിച്ചിയിൽ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം അൻപതായി. നൂറിലേറെപ്പേർ ചികിത്സയിൽ തുടരുന്നു. പലരും അതീവ ഗുരുതര നിലയിലാണ്. പലർക്കും കാഴ്ച നഷ്ടപ്പെട്ടു.

English Summary:
Thalapathy Vijay Visits Victims of Illicit Liquor Tragedy

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-entertainment-movie-vijay f3uk329jlig71d4nk9o6qq7b4-list 5mfobe6c819gapvl1nfad61682


Source link

Related Articles

Back to top button