ക്രൊയേഷ്യ കുരുങ്ങി
ഹാംബർഗ്: യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ബിയിലെ ആദ്യ ജയം തേടിയിറങ്ങിയ ക്രൊയേഷ്യയെ അൽബേനിയ 2-2 സമനിലയിൽ കുരുക്കി. ഒരു ഗോളിനു പിന്നിൽനിന്ന ക്രൊയേഷ്യ രണ്ടാം പകുതിയിൽ രണ്ടു മിനിറ്റിനിടെ രണ്ടു ഗോൾ നേടി മുന്നിലെത്തി. എന്നാൽ, ഇഞ്ചുറി ടൈമിൽ അൽബേനിയ സമനില പിടിച്ചു. അൽബേനിയയ്ക്കായി ക്വാസിം ലസി (11’), ക്ലോസ് ഗ്ജാസുല (90+5’) എന്നിവരും ക്രൊയേഷ്യക്കായി ആന്ദ്രെ ക്രാമറിച്ചും (74’) ഗോൾ നേടി. ഒരണ്ണം ഗ്ജാസുലയുടെ (76’) സെൽഫ് വഴിയെത്തി. ക്രാമറിച്ചിന്റെ 33-ാം ജന്മദിനമായിരുന്നു. ജന്മദിനത്തിൽ യൂറോപ്യൻ ചാന്പ്യൻഷിപ്പിൽ കളിക്കുകയും ഗോൾ നേടുകയും ചെയ്യുന്നു ആദ്യത്തെ ക്രൊയേഷ്യക്കാരനാണ് ക്രാമറിച്ച്.
Source link