WORLD

ചാഡിലെ ആയുധഡിപ്പോയിൽ വൻ തീപിടിത്തം


എ​ൻ​ജ​മെ​ന: പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ ചാ​ഡി​ൽ ആ​യു​ധ​ഡി​പ്പോ​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​ന്പ​തു​പേ​ർ മ​രി​ക്കു​ക​യും 46 പേ​ർ​ക്കു പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ത​ല​സ്ഥാ​ന​മാ​യ എ​ൻ​ജ​മെ​ന​യ​യു​ടെ വ​ട​ക്കു​ഭാ​ഗ​ത്ത് മി​ലി​ട്ട​റി ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സി​നോ​ടു ചേ​ർ​ന്ന പ്ര​ധാ​ന ആ​യു​ധ​പ്പു​ര​യി​ൽ ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം. അ​ബ​ദ്ധ​ത്തി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യി എ​ന്നാ​ണു വി​ശ​ദീ​ക​ര​ണം. തീ​പി​ടി​ത്ത​ത്തെ​ത്തു​ട​ർ​ന്നു വെ​ടി​ക്കോ​പ്പു​ക​ൾ പൊ​ട്ടി​ത്തെ​റി​ച്ചു. ഉ​ഗ്ര​ശ​ബ്ദം കി​ലോ​മീ​റ്റ​റു​ക​ൾ അ​ക​ലെ കേ​ട്ടു. ആ​കാ​ശ​ത്ത് അ​ര​മ​ണി​ക്കൂ​റോ​ളം പൊ​ട്ടി​ത്തെ​റി ദൃ​ശ്യ​മാ​യി​രു​ന്നു. ഒ​ട്ടേ​റെ​പ്പേ​ർ മ​രി​ച്ചി​രി​ക്കാ​മെ​ന്നാ​യി​രു​ന്നു ആ​ദ്യ റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ, മ​ര​ണ​സം​ഖ്യ വി​ചാ​രി​ച്ച​തി​ലും‌ കുറവാണെ​ന്ന് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യും സ​ർ​ക്കാ​ർ വ​ക്താ​വു​മാ​യ അ​ബ്ദ്റ​മാ​ൻ അ​റി​യി​ച്ചു. പ​ടി​ഞ്ഞാ​റ​ൻ ആ​ഫ്രി​ക്ക​യി​ലെ ഇ​സ്‌​ലാ​മി​ക ഭീ​ക​ര​വാ​ദി​ക​ളെ നേ​രി​ടാ​ൻ ചാ​ഡി​ൽ വി​ന്യ​സി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഫ്ര​ഞ്ച് സൈ​നി​ക​ർ​ക്കു സം​ഭ​വ​ത്തി​ൽ പ​രി​ക്കി​ല്ല. ചാ​ഡ് സേ​ന​യും ഭീ​ക​ര​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്.


Source link

Related Articles

Back to top button