‘ബാഗ് പിടിച്ചു നിൽക്കുന്ന ആളാണ് കക്ഷി’; കലാഭവൻ ഷാജോണിന്റെ മകൻ സിനിമയിലേക്ക്
‘ബാഗ് പിടിച്ചു നിൽക്കുന്ന ആളാണ് കക്ഷി’; കലാഭവൻ ഷാജോണിന്റെ മകൻ സിനിമയിലേക്ക് | Kalabhavan Shajohn’s Son
‘ബാഗ് പിടിച്ചു നിൽക്കുന്ന ആളാണ് കക്ഷി’; കലാഭവൻ ഷാജോണിന്റെ മകൻ സിനിമയിലേക്ക്
മനോരമ ലേഖകൻ
Published: June 19 , 2024 12:34 PM IST
1 minute Read
കലാഭവൻ ഷാജോണും കുടുംബവും
കലാഭവൻ ഷാജോണിന്റെ മകൻ അഭിനയത്തിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നു. രവീഷ് നാഥ് സംവിധാനം ചെയ്യുന്ന ‘സമാധാന പുസ്തകം’ എന്ന ചിത്രത്തിലൂടെയാണ് യോഹാൻ ഷാജോണിന്റെ അരങ്ങേറ്റം.
‘‘എന്റെ മകൻ യോഹാൻ ആദ്യമായി അഭിനയിക്കുന്ന സിനിമയാണ്…(ബാഗ് പിടിച്ചു നിൽക്കുന്ന ആളാണ് കക്ഷി. ധനുസ്, ഇർഫാൻ, ശ്രീലക്ഷ്മി തുടങ്ങിയ പുതുമുഖങ്ങൾക്കൊപ്പം സിജുവും, മാത്യൂസും അടങ്ങുന്ന പ്രിയ താരങ്ങളും ഉണ്ട്..എല്ലാവരുടെയും പ്രാർഥനകളും, പിന്തുണയും ഉണ്ടാവണം.’’–സിനിമയുടെ റിലീസ് പോസ്റ്റർ പങ്കുവച്ചുകൊണ്ട് ഷാജോൺ കുറിച്ചു.
സിഗ്മ സ്റ്റോറീസിന്റെ ബാനറിൽ നിസാർ മംഗലശ്ശേരി നിർമിക്കുന്ന ചിത്രം ജൂലൈ 19ന് തിയറ്ററുകളിലെത്തും. സിജു വിൽസൻ, ജെയിംസ് ഏലിയ,മാത്യു തോമസ്, മേഘനാഥൻ, വി.കെ. ശ്രീരാമൻ, പ്രമോദ് വെളിയനാട്, ദിലീപ് മേനോൻ, ലിയോണ ലിഷോയ്, വീണാ നായർ തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.
English Summary:
Kalabhavan Shajohn’s Son, Yohan, Shines in Acting Debut with ‘Samadhana Pusthakam
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-kalabhavan-shajon mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 58e7islgvg0utlc8pdl90ekjp3
Source link