KERALAMLATEST NEWS

ലോക്‌സഭയിൽ കേരളത്തിനായി രണ്ട് ഗാന്ധി ശബ്ദം: കെ. സുധാകരൻ

തിരുവനന്തപുരം: ലോക്‌സഭയിൽ കേരളത്തിനായി രണ്ട് ഗാന്ധി ശബ്ദങ്ങളുയരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. രാഹുൽ ഗാന്ധിക്ക് നന്ദിയുണ്ട്. പ്രിയങ്കാ ഗാന്ധിക്ക് കേരളത്തിലേക്ക് സ്വാഗതം ചെയ്യുന്നു. രാഹുലിനെ വൻ ഭൂരിപക്ഷത്തിൽ ജയിപ്പിച്ച വയനാട് ജനത പ്രിയങ്കയേയും അതുപോലെ ലോക്സഭയിലേക്കയക്കും. രാഹുൽ കേരളത്തിലെ കോൺഗ്രസിനും വയനാടിലെ ജനങ്ങൾക്കും നൽകിയ സേവനങ്ങളെ നന്ദിയോടെ സ്മരിക്കുന്നു. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസിനും യു.ഡി.എഫിനും തിളക്കമാർന്ന വിജയം നേടാൻ സാധിച്ചത് രാഹുലിന്റെ സാന്നിദ്ധ്യം കൊണ്ടാണ്.

മലയാളികൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാഹുൽ ഗാന്ധിയെ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്തു. വയനാടുമായി അദ്ദേഹത്തിന് വൈകാരികമായ ബന്ധമാണുള്ളത്. പ്രിയങ്കാ ഗാന്ധി തന്റെ കന്നിയങ്കത്തിന് വയനാടിനെ തിരഞ്ഞെടുത്തതിൽ കോൺഗ്രസ് പ്രവർത്തകർക്കും മലയാളികൾക്കും അഭിമാനമുണ്ടെന്നും സുധാകരൻ പറഞ്ഞു.


Source link

Related Articles

Back to top button