വാട്സാപ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ഒടിപി വെരിഫിക്കേഷന് തട്ടിപ്പ്
കൊച്ചി: വാട്സ്ആപ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോഴുള്ള ഒടിപി വെരിഫിക്കേഷനിലൂടെ സാമ്പത്തിക തട്ടിപ്പ് വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. അതിനാല്‍ ഇത്തരത്തിലുള്ള തട്ടിപ്പുകള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. ►ഇടപെടല്‍ സംശയം തോന്നാത്ത രീതിയില്‍ ◄ വാട്സ്ആപ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ വെരിഫിക്കേഷന് ആറക്ക ഒടിപി ആവശ്യമാണ്. ഫോണിലേക്കു വരുന്ന എസ്എംഎസ് അല്ലെങ്കില്‍ കോള്‍ വഴിയാണ് ഒടിപി വെരിഫൈ ചെയ്യേണ്ടത്. ഉപഭോക്താവിന് സംശയമൊന്നും തോന്നാത്ത രീതിയില്‍ എന്തെങ്കിലും ഒരു സാധാരണ വിഷയത്തെക്കുറിച്ച് സംസാരിക്കാനായി തട്ടിപ്പുകാര്‍ വിളിക്കും. അതേസമയം തന്നെ തട്ടിപ്പുകാര്‍ മറ്റൊരു ഡിവൈസില്‍ ഉപയോക്താവിന്റെ നമ്പറിന്റെ വാട്സ്ആപ് രജിസ്ട്രേഷനും ആരംഭിക്കുന്നു. കോള്‍ അടിസ്ഥാനമാക്കിയുള്ള വാട്സ്ആപ് ആക്ടിവേഷന് ഓപ്ഷന് ആയിരിക്കും അവര്‍ തെരഞ്ഞെടുക്കുക. ഉപഭോക്താവിന്റെ ഫോണില്‍ വന്ന ഒടിപി കൈക്കലാക്കാന്‍ അപ്പോള്‍ വരുന്ന കോള്‍ മെര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടും. അതനുസരിച്ച് ഉപയോക്താവ് കോള്‍ മെര്‍ജ് ചെയ്യുന്നു. അത് വാട്ട്സ്ആപ്പില്നിന്നുള്ള വെരിഫിക്കേഷന് കോളാണ്. കൂടാതെ ഒടിപി യും ഉണ്ട്. തട്ടിപ്പുകാര്‍ ഒടിപി എന്റര്‍ ചെയ്യുന്നതോടെ ഉപഭോക്താവിന്റെ അക്കൗണ്ട് ഫോണില്‍നിന്ന് ലോഗ് ഔട്ടാകുകയും തട്ടിപ്പുകാര്‍ അക്കൗണ്ട് കൈക്കലാക്കുകയും ചെയ്യുന്നു. ►തട്ടിപ്പുകള്‍ പലവിധം◄ തട്ടിപ്പുകാര്‍ ഉപയോക്താവില്‍ വിശ്വാസം സൃഷ്ടിച്ച് എന്തെങ്കിലും കാര്യത്തിനായി ഒടിപി ആവശ്യപ്പെടുന്നു. തട്ടിപ്പ് മനസിലാക്കാത്ത ഉപഭോക്താവ് വാട്സ്ആപ് ആക്ടിവേഷന് കോഡായ ഒടിപി പങ്കിടുകയും അക്കൗണ്ട് അപഹരിക്കപ്പെടുകയും ചെയ്യുന്നു. ചില തട്ടിപ്പുകാര്‍ തെറ്റായ ഒടിപി എന്റര്‍ ചെയ്ത് വാട്സ്ആപ് അക്കൗണ്ട് 12 അല്ലെങ്കില്‍ 24 മണിക്കൂര്‍ മരവിപ്പിക്കും. ഇതിനര്‍ഥം ആ കാലയളവില്‍ ഉപഭോക്താവിന് അക്കൗണ്ട് ആക്സസ് ചെയ്യാന്‍ കഴിയില്ല എന്നാണ്. ഇത്തരത്തില്‍ തട്ടിയെടുക്കുന്ന അക്കൗണ്ട് ഉപയോഗിച്ച് ഉപഭോക്താവിന്റെ സുഹൃത്തുക്കളോടും ബന്ധുക്കളോടും മെസേജിലൂടെ പണം ആവശ്യപ്പെടും. ഫോണിലെ സ്വകാര്യ വിവരങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യും. പണം തട്ടിയെടുക്കുന്നതിന് അപകീര്‍ത്തിപ്പെടുത്തുന്ന സ്റ്റാറ്റസും ചിത്രങ്ങളും സന്ദേശങ്ങളും പോസ്റ്റ് ചെയ്യും. അതുകൊണ്ടുതന്നെ ഡിജിറ്റല്‍ ലോകത്തില്‍ ഇടപെടല്‍ നടത്തുമ്പോള്‍ കണ്ണും മനസും തുറന്നിരിക്കണമെന്നാണ് പോലീസ് മുന്നറിയിപ്പ്.

Source link