വിജയ് മല്യയുടെ മകൻ വിവാഹിതനാവുന്നു; ഒരാഴ്ച നീളുന്ന ആഘോഷങ്ങൾക്ക് തുടക്കം
ന്യൂഡൽഹി: ബാങ്കുകളിൽ നിന്ന് വൻതുക വായ്പയെടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങിയ വിവാദ മദ്യവ്യവസായി വിജയ് മല്യയുടെ മകൻ വിവാഹിതനാവുന്നു. ഏറെക്കാലമായി പ്രണയിനിയായ ജാസ്മിൻ എന്ന യുവതിയെയാണ് വിജയ് മല്യയുടെ മകൻ സിദ്ധാർത്ഥ് മല്യ വിവാഹം കഴിക്കുന്നത്. ഒരാഴ്ച നീളുന്നതാണ് വിവാഹച്ചടങ്ങുകളെന്ന് സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച പോസ്റ്റിൽ സിദ്ധാർത്ഥ് കുറിച്ചു. 2023ലെ ഹാല്ലോവീൻ ആഘോഷങ്ങൾക്കിടെയാണ് സിദ്ധാർത്ഥ് ജാസ്മിനെ പ്രൊപ്പോസ് ചെയ്തത്.
View this post on Instagram
A post shared by Sid (@sidmallya)
കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിൽ ജനിച്ച സിദ്ധാർത്ഥ് മല്യ ലണ്ടനിലും യുഎഇയിലുമാണ് വളർന്നത്. വെല്ലിംഗ്ടൺ കോളേജിലും ലണ്ടനിലെ ക്യൂൻ മേരി യൂണിവേഴ്സിറ്റിയിലും പഠിച്ച അദ്ദേഹം റോയൽ സെൻട്രൽ സ്കൂൾ ഓഫ് സ്പീച്ച് ആൻഡ് ഡ്രാമയിൽ നിന്നും ബിരുദം നേടി.
മോഡലായും അഭിനേതാവായും കരിയർ ആരംഭിച്ച സിദ്ധാർത്ഥ് നിരവധി സിനിമകളിലും ടെലിവിഷൻ ഷോകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഗിന്നസിന്റെ മാർക്കറ്റിംഗ് മാനേജരായും ജോലി നോക്കിയിട്ടുള്ള സിദ്ധാർത്ഥ് ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ മുൻ ഡയറക്ടർ ആണ്.
Source link