വീണ്ടും പ്രണയ നായകനായി ഷെയ്ൻ; ‘ഹാൽ’ ടീസർ
വീണ്ടും പ്രണയ നായകനായി ഷെയ്ൻ; ‘ഹാൽ’ ടീസർ | Haal Teaser
വീണ്ടും പ്രണയ നായകനായി ഷെയ്ൻ; ‘ഹാൽ’ ടീസർ
മനോരമ ലേഖകൻ
Published: June 18 , 2024 10:47 AM IST
1 minute Read
ടീസറിൽ നിന്നും
ഷെയ്ൻ നിഗം നായകനായെത്തുന്ന പുതിയ സിനിമ ‘ഹാൽ’ ടീസർ എത്തി. സംഗീതത്തിന് പ്രാധാന്യം നൽകി ഒരുങ്ങുന്ന ചിത്രം വീര സംവിധാനം ചെയ്യുന്നു. രചന നിർവഹിചിരിക്കുന്നത് നിഷാദ് കോയയാണ്. ഓർഡിനറി, മധുര നാരങ്ങ, തോപ്പിൽ ജോപ്പൻ, ശിക്കാരി ശംഭു എന്നീ ചിത്രങ്ങൾക്ക് ശേഷം നിഷാദ് കോയ രചന നിർവഹിക്കുന്ന സിനിമയാണ് ‘ഹാൽ’.
തിയറ്ററുകളിൽ ശ്രദ്ധനേടുന്ന ‘ലിറ്റിൽ ഹാർട്സ്’ ചിത്രത്തിന് ശേഷം ഷെയിൻ വീണ്ടും പ്രണയനായകനായി എത്തുന്ന ചിത്രമാണ് ‘ഹാൽ’. ജെവിജെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമാണം.
മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. സംഗീതം നിർവഹിച്ചിരിക്കുന്നത് നന്ദഗോപൻ ആണ്. ക്യാമറ: രവി ചന്ദ്രൻ, ആർട് ഡയറക്ഷൻ: പ്രശാന്ത് മാധവ്, എഡിറ്റർ: ആകാശ്, കോസ്റ്റ്യൂംസ്: ധന്യ ബാലകൃഷ്ണൻ.
പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായൺ, മേക്കപ്പ്: അമല്‍ ചന്ദ്രന്‍, വിഎഫ്എക്സ്: ഡിജിറ്റല്‍ ടര്‍ബോ മീഡിയ, ഡിസൈൻസ്: യെല്ലോ ടൂത്ത്, സ്റ്റിൽസ് : എസ് ബി കെ ഷുഹൈബ്, പിആർഒ: ആതിര ദിൽജിത്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്സ്.
English Summary:
Watch Haal Teaser
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-shanenigam 4gn1qmcf39jmku1431rto7f5u5 mo-entertainment-common-malayalammovienews f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-common-teasertrailer
Source link