CINEMA

കുഞ്ഞ് പിറന്നിട്ട് ഒരാഴ്ച, പേരുമിട്ടു; അമല പോളിന് ആൺകുഞ്ഞ്

കുഞ്ഞ് പിറന്നിട്ട് ഒരാഴ്ച, പേരുമിട്ടു; അമല പോളിന് ആൺകുഞ്ഞ് | Amala Paul Mother

കുഞ്ഞ് പിറന്നിട്ട് ഒരാഴ്ച, പേരുമിട്ടു; അമല പോളിന് ആൺകുഞ്ഞ്

മനോരമ ലേഖകൻ

Published: June 18 , 2024 08:45 AM IST

1 minute Read

അമല പോൾ

നടി അമല പോളിന് ആൺകുഞ്ഞ്. അമലയുടെ ഭര്‍ത്താവ് ജഗദ് ദേശായിയാണ് കുഞ്ഞ് പിറന്ന വിവരം അറിയിച്ചത്. ജൂണ്‍ 11 നായിരുന്നു കുഞ്ഞിന്‍റെ ജനനം. ഇളയ് എന്നാണ് കുഞ്ഞിന്റെ പേര്.

‘‘ഇറ്റ്സ് എ ബോയ്!!, മീറ്റ് അവര്‍ ലിറ്റില്‍ മിറാക്കിള്‍, ഇളയ്’’ എന്ന അടിക്കുറിപ്പോടെ കുഞ്ഞുമായി വീട്ടിലേക്ക് കടന്നുവരുന്ന അമല പോളിന്റെ വിഡിയോ ജഗദ് പങ്കുവച്ചു. അമലയ്ക്കും കുഞ്ഞിനും നിറയെ സർപ്രൈസ് നൽകി വീട്ടിൽ ആകെ അലങ്കാരപ്പണികളും ഒരുക്കിയിരുന്നു ജഗദ്. സഹപ്രവർത്തകരും ആരാധകരും ഉൾപ്പടെ നിരവധിപ്പേരാണ് ഇരുവർക്കും ആശംസകളുമായി എത്തുന്നത്.

കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുള്ള വിവാഹം. കൊച്ചിയിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ജനുവരി 4നാണ് താൻ അമ്മയാകാൻ പോകുന്നു എന്ന  വിശേഷം അമല പങ്കിട്ടത്.
ടൂറിസം – ഹോസ്പിറ്റാലിറ്റി മേഖലയാണ് ജഗത്തിന്റെ തൊഴിലിടം. നോർത്ത് ഗോവയിലെ ആഡംബര ഹോംസ്റ്റേയുടെ ഹെഡ് ഓഫ് സെയിൽസ് ആയി ജോലി നോക്കുകയാണ് ഇപ്പോൾ. യാത്രകൾ ഇഷ്‌ടപ്പെടുന്ന അമല അവധിക്കാലയാത്രകൾക്കിടെയാണ് ജഗദിനെ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. നിലവിൽ ഗോവയിലാണ് ജഗദിന്റെ താമസം. ജോലിയുടെ ഭാഗമായി ഗുജറാത്തിൽ നിന്നും ജഗദ് ഇവിടേയ്ക്ക് താമസം മാറ്റിയിരുന്നു.

പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതമാണ് അമലയുടേതായി റിലീസ് ചെയ്ത പുതിയ ചിത്രം. സൈനുവെന്ന കഥാപാത്രമായാണ് അമല ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.

English Summary:
Amala Paul, Jagat Desai welcome baby boy Ilai

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-amalapaul f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 7sirufmk7mqipk3mad4vs3d9v7


Source link

Related Articles

Back to top button