KERALAMLATEST NEWS

പെട്രോളിന് മൂന്നുരൂപയും ഡീസലിന് മൂന്നര രൂപയും കൂട്ടിയ നടപടി,​ വിശദീകരണവുമായി കർണാടക മുഖ്യമന്ത്രി

ബം​ഗ​ളൂ​രു​:​ ​സം​സ്ഥാ​ന​ത്തെ​ ​പെ​ട്രോ​ൾ,​ ​ഡീ​സ​ൽ​ ​വി​ല​ കൂട്ടിയ നടപടിയെ ​ ​ന്യാ​യീ​ക​രി​ച്ച് ​ക​ർ​ണാ​ട​ക​ ​മു​ഖ്യ​മ​ന്ത്രി​ ​സി​ദ്ധ​രാ​മ​യ്യ.​ ​ഇ​ന്ധ​ന​നി​ര​ക്ക് ​വ​ർ​ദ്ധി​പ്പി​ച്ച​ത് ​പൊ​തു​ഗ​താ​ഗ​ത​ ​സം​വി​ധാ​ന​ങ്ങ​ൾ​ക്ക് ​ധ​ന​സ​ഹാ​യം​ ​ന​ൽ​കാ​ൻ​ ​സ​ഹാ​യ​മാ​കും.​ ​മൂ​ന്ന് ​രൂ​പ​യാ​ണ് ​വ​ർ​ദ്ധി​പ്പി​ച്ച​ത്.​ ​എ​ന്നാ​ൽ​ ​രാ​ജ്യ​ത്തെ​ ​മ​റ്റ് ​പ​ല​ ​സം​സ്ഥാ​ന​ങ്ങ​ളേ​യും​ ​അ​പേ​ക്ഷി​ച്ച് ​കു​റ​ഞ്ഞ​ ​നി​ര​ക്കാ​ണെ​ന്നും​ ​അ​ദ്ദേ​ഹം​ ​എ​ക്സി​ൽ​ ​കു​റി​ച്ചു.

കേ​ന്ദ്രം​ ​നി​കു​തി​ ​വ​ർ​ദ്ധി​പ്പി​ച്ച​പ്പോ​ൾ​ ​സം​സ്ഥാ​ന​ത്തെ​ ​ബി.​ജെ.​പി​ ​സ​ർ​ക്കാ​ർ​ ​സം​സ്ഥാ​ന​ ​നി​കു​തി​ ​കു​റ​ച്ച് ​ജ​ന​ങ്ങ​ളെ​ ​വ​ഞ്ചി​ച്ചു.​ ​ഈ​ ​കൃ​ത്രി​മം​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വ​രു​മാ​നം​ ​ഗ​ണ്യ​മാ​യി​ ​കു​റ​യു​ന്ന​തി​നും​ ​കേ​ന്ദ്ര​ത്തി​ന്റെ​ ​ഖ​ജ​നാ​വി​ലേ​ക്ക് ​കൂ​ടു​ത​ൽ​ ​പ​ണം​ ​എ​ത്തു​ന്ന​തി​നും​ ​വ​ഴി​വ​ച്ചു.​ ​ഇ​തി​ലൂ​ടെ​ ​ക​ർ​ണാ​ട​ക​ത്തി​ലെ​ ​ജ​ന​ങ്ങ​ളെ​ ​വ​ഞ്ചി​ച്ചു. ‘​വി​ൽ​പ​ന​നി​കു​തി​ ​വ​ർ​ദ്ധി​പ്പി​ച്ച​തി​ന് ​ശേ​ഷ​വും​ ​സം​സ്ഥാ​ന​ത്തെ​ ​ഇ​ന്ധ​ന​നി​ര​ക്ക് ​പ​ല​ ​ദ​ക്ഷി​ണേ​ന്ത്യ​ൻ​ ​സം​സ്ഥാ​ന​ങ്ങ​ളേ​ക്കാ​ളും​ ​മ​ഹാ​രാ​ഷ്ട്ര​യേ​ക്കാ​ളും​ ​കു​റ​വാ​ണ്.​ ​സം​സ്ഥാ​ന​ത്തെ​ ​പു​തി​യ​ ​നി​ര​ക്ക് ​ജ​ന​ങ്ങ​ൾ​ക്ക് ​താ​ങ്ങാ​നാ​കു​ന്ന​താ​ണ്.

ശ​നി​യാ​ഴ്ച​യാ​ണ് ​ക​ർ​ണാ​ട​ക​ത്തി​ൽ​ ​പെ​ട്രോ​ൾ,​ ​ഡീ​സ​ൽ​ ​എ​ന്നി​വ​യു​ടെ​ ​വി​ൽ​പ്പ​ന​നി​കു​തി​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​വ​ർ​ധി​പ്പി​ച്ച​ത്.​ ​പെ​ട്രോ​ളി​ന് ​മൂ​ന്നു​രൂ​പ​യും​ ​ഡീ​സ​ലി​ന് 3..5​ ​രൂ​പ​യും​ ​കൂ​ടി.​ ​ഇ​തോ​ടെ​ 99.83​ ​രൂ​പ​യാ​യി​രു​ന്ന​ ​പെ​ട്രോ​ളി​ന് 102.83​ ​രൂ​പ​യും​ 85.93​ ​രൂ​പ​യാ​യി​രു​ന്ന​ ​ഡീ​സ​ലി​ന് 88.98​ ​രൂ​പ​യു​മാ​യി.​ ​വി​ല​ ​വ​ർ​ധി​പ്പി​ച്ച​തി​ലൂ​ടെ​ ​സാ​മ്പ​ത്തി​ക​വ​ർ​ഷം​ 2,500​ ​മു​ത​ൽ​ 2,800​ ​കോ​ടി​ ​രൂ​പ​വ​രെ​ ​ല​ഭി​ക്കു​മെ​ന്നാ​ണ് ​സ​ർ​ക്കാ​ർ​ ​പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.


Source link

Related Articles

Back to top button