ഇന്നത്തെ നക്ഷത്രഫലം, ജൂൺ 18, 2024
ബിസിനസിൽ നിന്ന് ചില കൂറുകാർക്ക് ഇന്ന് നേട്ടമുണ്ടാകും. തൊഴിൽ രംഗത്തും വ്യക്തിജീവിതത്തിലും നേട്ടങ്ങൾ ഉണ്ടാകുന്ന രാശിക്കാറുണ്ട്. ജോലി അന്വേഷിക്കുന്നവർക്കും ഗുണം ഉണ്ടാകും. സർക്കാർ ആനുകൂല്യങ്ങൾ ഇന്ന് ചിലർക്ക് വന്നുചേരും. സമ്പാദ്യ പദ്ധതികളിൽ ചിലർ ഇന്ന് നിക്ഷേപം നടത്തുമ്പോൾ ചിലർക്ക് മുൻ നിക്ഷേപങ്ങളിൽ നിന്ന് നേട്ടം ഉണ്ടാകാനിടയുണ്ട്. ഓരോ കൂറുകാർക്കും ഈ ദിവസം എന്തൊക്കെ ഫലങ്ങളായിരിക്കും കൊണ്ടുവരിക? വിശദമായി വായിക്കാം പന്ത്രണ്ട് കൂറുകാരുടെയും ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)ബിസിനസ് നടത്തുന്ന മേടക്കൂറുകാർക്ക് ഈ ദിവസം പുരോഗതി ഉണ്ടാകും. തൊഴിൽ മേഖലയിൽ പുതിയ മേലധികാരികൾ വരും. വസ്തു, സ്വത്ത് എന്നിവ സംബന്ധമായ കാര്യങ്ങളിൽ നിങ്ങൾക്ക് നേട്ടമുണ്ടാകുന്ന ദിവസമാണ്. ജീവിത പങ്കാളിയുടെ പിന്തുണ ലക്ഷ്യത്തിലേക്കെത്താൻ നിങ്ങളെ വലിയ രീതിയിൽ സഹായിക്കും. പിതാവിന്റെ നിർദേശം പിന്തുടരുന്നതും ബിസിനസിൽ ലാഭം ഉണ്ടാക്കാൻ സഹായിക്കും. സർക്കാരിൽ നിന്ന് ആനുകൂല്യങ്ങൾ ലഭിക്കാനും സാധ്യതയുണ്ട്. മാതാവിന്റെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. അധ്യാപകർക്ക് നല്ല വാർത്ത ലഭിച്ചേക്കാം.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ഈ രാശിയിലെ വ്യാപാരികൾക്ക് ചില സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നേക്കാം. ഇന്ന് നടത്തുന്ന ഏതൊരു ഇടപാടുകളിലും ജാഗ്രത വേണം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർ നന്നായി പ്രയത്നിക്കേണ്ടതുണ്ട്. സുഹൃത്തുക്കളുമായി ദൂരയാത്രയ്ക്ക് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ അവസാനിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ വർധിച്ചുവരുന്ന ചെലവുകളും നിയന്ത്രിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ സാമ്പത്തിക സ്ഥിതി മോശമായേക്കാം. ബിസിനസ് ചെയ്യുന്നവർക്ക് തിരക്ക് നിറഞ്ഞ ദിവസമായിരിക്കും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)ഇന്ന് നിങ്ങളുടെ സംസാരത്തിലും പെരുമാറ്റത്തിലും സംയമനം പാലിക്കേണ്ടതുണ്ട്. മറ്റുള്ളവരെ വിഷമിപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ബിസിനസ് ആരംഭിക്കാനുള്ള നിങ്ങളുടെ ശ്രമങ്ങൾ വിജയിക്കും. ചില നിക്ഷേപങ്ങളിൽ നിന്ന് നിങ്ങൾക്ക് നേട്ടമുണ്ടാകും. ഏതെങ്കിലും മുൻ പദ്ധതികളിൽ നിക്ഷേപിച്ച് മുടങ്ങി കിടന്ന സമ്പത്ത് ഇന്ന് നിങ്ങളുടെ കൈവശം വന്നുചേരാനിടയുണ്ട്. മിഥുനക്കൂറുകാരെ ഭാഗ്യം തുണയ്ക്കുന്ന ദിവസം കൂടിയാണ്. തീരുമാനങ്ങൾ ആലോചിച്ച് വിവേകത്തോടെ എടുക്കണം, പ്രത്യേകിച്ച് ബിസിനസ് മേഖലയിൽ. സന്താനങ്ങളുടെ ഭാവി സംബന്ധിച്ച് ആശങ്ക നിലനിൽക്കും. ഇന്ന് ചില മംഗളകരമായ ചടങ്ങുകളിൽ പങ്കെടുക്കാൻ അവസരമുണ്ടാകും.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)തൊഴിൽ രംഗത്തെ നിങ്ങളുടെ പ്രകടനം ഗൗരവമായി കാണേണ്ടതുണ്ട്. കഠിനാദ്ധ്വാനത്തിലൂടെ മാത്രമേ പല ജോലികളും പൂർത്തിയാക്കാൻ സാധിക്കുകയുള്ളൂ. ജോലിസ്ഥലത്ത് നിങ്ങളുടെ അവകാശങ്ങൾ വർധിക്കും. ഇന്ന് സുഹൃത്തുക്കളിൽ നിന്ന് നിരാശാജനകമായ കാര്യങ്ങൾ ഉണ്ടായേക്കാം. ആഡംബര കാര്യങ്ങൾക്കായി പണം ചെലവഴിച്ചേക്കാം. എതിരാളികൾ നിങ്ങൾക്കെതിരെ നീക്കങ്ങൾ നടത്തിയാലും അതിൽ വിജയിക്കില്ല. ആരെയും ആകർഷിക്കുന്ന വ്യക്തിത്വം മൂലം ആളുകൾ നിങ്ങളുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചേക്കാം. വിദ്യാർത്ഥികൾക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. കുടുംബാംഗങ്ങളിൽ ചിലർക്ക് ഇന്ന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.ചിങ്ങം (മകം, പൂരം, ഉത്രം ¼)ദാമ്പത്യ ജീവിതത്തിൽ നേരിട്ടിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. മാനസിക പിരിമുറുക്കത്തിൽ നിന്ന് ആശ്വാസം ലഭിക്കും. ബിസിനസ് വിപുലീകരിക്കാൻ നടത്തുന്ന ശ്രമങ്ങൾ വിജയിക്കും. വീട്ടിലെ അറ്റകുറ്റപ്പണികൾക്ക് പണം ചെലവഴിക്കേണ്ടി വരും. തൊഴിൽ രംഗത്ത് പുതിയ ജോലികൾ ആരംഭിക്കും. ചില പ്രതികൂല സാഹചര്യങ്ങളിൽ ഇന്ന് അസാമാന്യ ധൈര്യം പ്രകടമാക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ താല്പര്യം വർധിക്കുകയും അതിനായി സമയം നീക്കി വെയ്ക്കുകയും ചെയ്യും. മതപരമായ പ്രവർത്തനങ്ങളുടെ ഭാഗമാവുകയും ചെയ്യും. വിദ്യാർഥികൾ ഭാവിയെക്കുറിച്ച് ആലോചിച്ച് ഉത്കണ്ഠാകുലരായി കാണപ്പെടും.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)ശാരീരിക ബുദ്ധിമുട്ടുകളിൽ നിന്ന് ആശ്വാസം ലഭിക്കും. കുട്ടികളുടെ ഭാവിയുടെ ബന്ധപ്പെട്ട് നല്ല വാർത്ത ഉണ്ടാകും. കുടുംബത്തിൽ സന്തോഷത്തിന്റെ അന്തരീക്ഷം നിലനിൽക്കും. ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മികച്ച അവസരങ്ങൾ ലഭിക്കുന്നതാണ്. ബിസിനസിലെ പ്രശ്നങ്ങൾ അകറ്റാനും ലാഭകരമായി മുമ്പോട്ട് കൊണ്ടുപോകാനും സഹോദരന്റെ പിന്തുണ ഉണ്ടാകും. ആത്മീയ കാര്യങ്ങളിൽ താല്പര്യം വർധിക്കും. ദാമ്പത്യ ബന്ധം കൂടുതൽ ദൃഢമാകും. പങ്കാളിത്തത്തോടെ ചെയ്യുന്ന ജോലികളിൽ തടസ്സം ഉണ്ടാകാൻ സാധ്യതയുണ്ട്.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)പൊതുപ്രവർത്തകർക്കും രാഷ്ട്രീറ്റവുമായി ബന്ധമുള്ളവർക്കും ഇന്ന് നേട്ടത്തിന്റെ ദിവസമാണ്. ഇവരുടെ പ്രവർത്തനങ്ങൾ സമൂഹത്തിൽ പ്രശംസിക്കപ്പെടും. ജീവിതത്തിൽ അഭിമുഖീകരിച്ചിരുന്ന പ്രശ്നങ്ങൾ അവസാനിക്കുന്നതാണ്. കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായ വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച വിഷയം തന്നെ ലഭിക്കും. ജീവിത പങ്കാളിയുമായി ഭാവി കാര്യങ്ങൾ ചർച്ച ചെയ്യുന്നതാണ്. വാഹനം ഓടിക്കുന്നവർ വളരെയധികം ശ്രദ്ധിക്കണം. വീട്ടിൽ എന്തെങ്കിലും ആഘോഷം സംഘടിപ്പിക്കാൻ സാധ്യതയുണ്ട്.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)ഒരു പുതിയ പ്രണയം ഉണ്ടാകാൻ സാധ്യതയുണ്ട്. ബന്ധങ്ങൾ ദൃഢമാകും. ജീവിത പങ്കാളിയുമായുള്ള തുറന്ന സംസാരം ബന്ധത്തിലെ തെറ്റിദ്ധാരണകൾ അകറ്റാൻ സഹായിക്കും. പരസ്പര സ്നേഹവും വിശ്വാസവും വർധിക്കും. പങ്കാളിത്തത്തോടെ ജോലികൾ ചെയ്യുന്നവർ ശ്രദ്ധിക്കണം, തർക്കങ്ങളോ തെറ്റിദ്ധാരണകളോ ഉണ്ടാകാൻ സാധ്യതയുണ്ട്. ജോലി മാറാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരം ലഭിക്കുന്നതാണ്. കുട്ടികളുടെ മികച്ച പ്രകടനത്തിന് വിവിധയിടങ്ങളിൽ നിന്ന് അഭിനന്ദനം ലഭിക്കും. വീട്ടിൽ അതിഥികളുടെ പെട്ടന്നുള്ള വരവ് മൂലം ചെലവ് കൂടാനിടയുണ്ട്. സുഹൃത്തുക്കളോടൊപ്പം സമയം ആസ്വദിക്കും.ധനു (മൂലം, പൂരാടം, ഉത്രാടം ¼)തൊഴിൽ രംഗത്ത് നിലനിന്നിരുന്ന തടസ്സങ്ങൾ നീങ്ങും. ഇന്ന് ചെറുതോ ദീർഘദൂരമോ ആയ യാത്ര ഉണ്ടാകും. ബിസിനസിലെ കഠിനാദ്ധ്വാനം നിങ്ങൾക്ക് ഇന്ന് മെച്ചപ്പെട്ട ഫലങ്ങൾ കൊണ്ടുവരും. മാതാപിതാക്കളുടെ അനുഗ്രഹം ഉണ്ടാകും. കുടുംബത്തിലെ പുതിയ ആളുടെ വരവ് മൂലം സന്തോഷത്തിന്റെ അന്തരീക്ഷമായിരിക്കും. ജീവിത പങ്കാളിയുമായി സന്തോഷത്തിൽ സമയം ചെലവിടും. പുതിയ പ്രണയ ബന്ധം ആരംഭിക്കാനിടയുണ്ട്. വൈകുന്നേരം മതപരമായ പ്രവർത്തനങ്ങളുടെ ഭാഗമാകും. സാമൂഹിക പ്രവർത്തനങ്ങൾ മൂലം പ്രശസ്തി, ബഹുമാനം എന്നിവ വർധിക്കും. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)ജോലിസ്ഥലത്ത് ഒരു സഹപ്രവർത്തകൻ നിങ്ങൾക്കെതിരെ ഗൂഡാലോചന നടത്താൻ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത കൈവിടരുത്. ആവശ്യമില്ലാതെ മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെട്ടാൽ അത് നിങ്ങളെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ആത്മീയ പ്രവർത്തനങ്ങളിൽ ഏർപ്പെടും. ഇത് മനസിന് ശാന്തിയും സമാധാനവും സന്തോഷവും നൽകും. വിദ്യാർത്ഥികൾക്ക് കൂടുതൽ പരിശ്രമം ആവശ്യമായ ദിവസമാണ്. ഇന്ന് പൂർവിക സ്വത്ത് അനുഭവയോഗത്തിൽ വന്നുചേരാനിടയുണ്ട്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അതേസമയം വർധിച്ചുവരുന്ന ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)കുടുംബത്തിലെ ചെറിയ കുട്ടികളുമായി സമയം ചെലവിടും. ചില സമ്പാദ്യ പദ്ധതികളിൽ പണം നിക്ഷേപിക്കാൻ സാധ്യതയുണ്ട്. പുതിയ പദ്ധതികൾ നടപ്പാക്കാൻ അനുകൂലമാണ്. ബിസിനസ് ചെയ്യുന്നവർക്കും നേട്ടമുണ്ടാകുന്ന ദിവസമാണ്. സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സഹായത്തോടെ തീർപ്പാകാത്ത ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. പുതിയ സൗഹൃദങ്ങൾ ഉണ്ടാകാനിടയുണ്ട്. ചില ജോലികളുടെ ഫലം ലഭിക്കുന്നതാണ്. തിരക്കുള്ള ദിവസമായിരിക്കും. തിരക്കിനിടയില് പ്രണയ പങ്കാളിക്കായി സമയം നീക്കി വെയ്ക്കും.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)ബിസിനസ് ആരംഭിക്കാനായി ജീവിത പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ഉണ്ടാകും. സ്വത്ത് സംബന്ധമായ പ്രശ്നങ്ങൾ ഇന്ന് അവസാനിക്കും. കുടുംബാംഗങ്ങൾക്കിടയിൽ നിലനിന്നിരുന്ന പ്രശ്നങ്ങളും അവസാനിക്കുന്നതാണ്. സാമ്പത്തിക നേട്ടം ഉണ്ടാകാൻ ശക്തമായ സാധ്യതകളുണ്ട്. കുടുംബ ബിസിനസിൽ പിതാവിന്റെ പിന്തുണ ഉണ്ടാകും. വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ പൂർണ പിന്തുണ ലഭിക്കുന്നതാണ്. ഓർമശക്തി മെച്ചപ്പെടും. മുതിർന്ന കുടുംബാംഗങ്ങളിൽ നിന്ന് നേട്ടം ഉണ്ടാകും.
Source link